ADVERTISEMENT

സൂറിക് ∙ ട്രെയിനിന്റെ ഫ്രണ്ട് ഗ്ലാസിൽ മുട്ട എറിഞ്ഞതിനും ശേഷം ട്രെയിനിന്റെ അകം മുട്ട പൊട്ടിച്ചു വൃത്തികേടാക്കിയതിനും സ്വിറ്റ്‌സര്‍ലൻഡിൽ 18 കാരന് 1130 സ്വിസ്സ് ഫ്രാങ്ക് (1.10 ലക്ഷം രൂപ) പിഴ. ഇക്കഴിഞ്ഞ ഏപ്രിലിൽ വോളൻ സ്‌റ്റേഷനിൽ നിന്നും സൂറിക്കിലേക്ക് പോകാൻ നിർത്തിയിട്ടിരുന്ന ട്രെയിനിന് നേരെയായിരുന്നു 18 കാരന്റെ വികൃതി.

എൻജിൻ ഗ്ലാസിന് നേരെ മുട്ട എറിഞ്ഞതിന് ശേഷം, അതെ ട്രെയിനിൽ കയറിയ 18 കാരൻ കയ്യിൽ കരുതിയ ബാക്കി മുട്ടകൾ സീറ്റിലും തറയിലും ഉടച്ചു വൃത്തികേടാക്കി അടുത്ത സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. യുവാവ് വ്യക്‌തിപരമായ പ്രശ്നങ്ങളെത്തുടർന്നുണ്ടായ 'കലിപ്പ്' ട്രെയിനിൽ തീർക്കുകയായിരുന്നുവെന്നും ഇതിന് മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും പരിഗണിച്ചാണ് അർഗാവ് കോടതിയുടെ വിധി. 

പരിസര മലിനീകരണത്തിനും മുട്ടത്തോട് ബിൻ ബോക്സിൽ നിക്ഷേപിക്കാതെ പൊതുസ്ഥലത്തു അശ്രദ്ധയോടെ ഉപേക്ഷിച്ചതിനുമാണ് ശിക്ഷ. ഇതിലെ 500 ഫ്രാങ്ക് പിഴയും 630 ഫ്രാങ്ക് ചിലവുകൾക്കുമായാണ് അടയ്‌ക്കേണ്ടത്. പരിസ്ഥിതിക്ക് ദോഷകരമാവുന്ന കൃത്യങ്ങളിൽ അര ലക്ഷം ഫ്രാങ്ക് വരെയാണ് പിഴ.

English Summary:

Youth fined for throwing egg at Train in Switzerland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com