ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ ക്രിസ്തീയ സഭകളുടെ (സിറോ മലബാര്‍ സഭ, സിറോ മലങ്കര സഭ, യക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ, മാര്‍ത്തോമ സഭ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ ഡിസംബര്‍ 30 ന് (ശനി) ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് എക്കെന്‍ഹൈമിലെ ഹെര്‍സ് യേശു പള്ളിയില്‍ നടക്കും.

ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സൂല്‍ സത്യനാരയണ്‍ പറക്കാട്ട്, ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ്. ഫ്രാന്‍സിസ്കൂസ് പള്ളി വികാരി ഫാ. ഹാന്‍സ് മയര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ഇന്ത്യയില്‍ നിന്നുള്ള സഭകളുടെ കൂട്ടായ്മയില്‍ സിറോ മലങ്കര സഭയുടെ ഫാ.സന്തോഷ് തോമസ് ചീഫ് കോഡിനേറ്ററും, മറ്റു സഭാ വികാരിമാര്‍ പ്രതിനിധികളായി അംഗങ്ങളായിട്ടുള്ള കമ്മിറ്റിയാണ് പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്. കരോള്‍ സന്ധ്യയിലേയ്ക്ക് ഏവരേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് :
ഫാ.സന്തോഷ് തോമസ് +49 17680383083, ഫാ.ജോബി +49 15735461964,
ഫാ.പോള്‍ പി.ജോര്‍ജ് +43 677 62788456,
ഫാ. ജോണ്‍സണ്‍ എം ജോണ്‍+ 49 15143592237,
ഫാ.രോഹിത് സ്കറിയാ ജോര്‍ജി +49 17661997521.

English Summary:

Ecumenical Carol Evening in Frankfurt on December 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com