ഈഫല്‍ ടവര്‍ ജീവനക്കാര്‍ സമരത്തില്‍
Mail This Article
പരീസ് ∙ ലോകപ്രശസ്തമായ ഈഫല്‍ ടവറിലേക്ക് ബുധനാഴ്ച സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ജോലിക്കാര്‍ കരാറുകള്‍ക്കെതിരെ സമരം ചെയ്തതാണ് കാരണം. ഈ സമയത്ത് ഈഫല്‍ ടവര്‍ സാധാരണയായി പ്രതിദിനം 20,000 സന്ദര്‍ശകരെയാണ് അനുവദിക്കുന്നത്.
തൊഴിലാളികളുടെ കരാറുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ടവര്‍ അടച്ചത്. പാരീസ് നഗരവുമായുള്ള കരാര്‍ ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് സമരം പ്രഖ്യാപിച്ചതെന്ന് ഈഫല്‍ ടവര്‍ വക്താവ് പറഞ്ഞു.
വിനോദസഞ്ചാരികള്‍ക്ക് ഗോപുരത്തിന് താഴെയുള്ള ഗ്ലാസ് കൊണ്ട് പൊതിഞ്ഞ എസ്പ്ളനേഡിലേക്ക് ഇപ്പോഴും പ്രവേശിക്കാം, എന്നാല്‍ 300 മീറ്റര്‍ (984അടി) ഉയരമുള്ള ലാന്‍ഡ്മാര്‍ക്കിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിരിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളിലൊന്നായ ഈഫല്‍ ടവര്‍ സാധാരണയായി വര്‍ഷത്തില്‍ 365 ദിവസവും തുറന്നിരിക്കും, 2024 ലെ പാരീസ് ഒളിമ്പിക്സില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.