ന്യൂ ഇയർ ആഘോഷമാക്കാൻ തൈക്കുടം ബ്രിഡ്ജ് യുകെയിൽ
Mail This Article
×
ലണ്ടൻ ∙ യുകെ മലയാളികൾക്ക് ആവേശം പകർന്നുകൊണ്ട് ഇത്തവണത്തെ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ തൈക്കുടം ബ്രിഡ്ജ് യുകെയിൽ. ഫോക്കസ് വൺ മീഡിയ അവതരിപ്പിക്കുന്ന ഈ ദൃശ്യവിരുന്നിൽ സംഗീതം മാത്രമല്ല മറ്റ് കലാപരിപാടികളും അരങ്ങേറും. ലണ്ടൻ - ബർമിംഗ്ഹാം - ഗ്ലാസ്ഗോ - ബ്രിസ്റ്റോൾ എന്നീ സ്ഥലങ്ങളിലാണ് തൈക്കുടം ബ്രിഡ്ജ് ലൈവ് ഷോകൾ നടക്കുന്നത്.
കഴിഞ്ഞ വർഷം യുകെ മലയാളികൾക്ക് നേരിടേണ്ടി വന്ന നിരാശ മാറ്റിമറിക്കാനുള്ള പ്രകടനം കാഴ്ച വെയ്ക്കാനുള്ള ഒരുക്കത്തിലാണ് തൈക്കുടം ബ്രിഡ്ജ്. യുകെ മലയാളികൾക്ക് സ്വപ്നതുല്യമായ ഒരു സംഗീതാനുഭവം തങ്ങൾ സമ്മാനിക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് ബാന്റിന്റെ അമരക്കാരനായ ഗോവിന്ദ് വസന്ത് അറിയിച്ചു. ഫോക്കസ് വൺ മീഡിയയുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയോ വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
English Summary:
Thaikudam Bridge in UK to Celebrate New Year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.