സൗത്ത് ഹോളണ്ട് ∙ സൗത്ത് ഹോളണ്ട് മലയാളി അസോസിയേഷന്റെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികളാൽ ഉത്സവരാവായി.
ഡിസംബർ 16ന് ഹേഗിൽ വച്ച് നടത്തപ്പെട്ട ആഘോഷം, പലതലമുറകളിലായി ഹോളണ്ടിൽ എത്തിച്ചേർന്ന മലയാളി കുടുംബങ്ങളുടെ സംഗമ വേദിയായിരുന്നു.
കലാപരിപാടികളും കരോൾ ഗാനങ്ങളും മലയാളി മനസ്സിലെ ക്രിസ്മസ് ഓർമകൾക്ക് പുതുമയാർന്നു. മനോരമ ഓൺലൈനുമായി ചേര്‍ന്നു നടത്തപ്പെട്ട ക്രിസ്മസ് മത്സരങ്ങൾ ആഘോഷരാവിനു മികവേകി. മത്സര ഇനങ്ങളിൽ ഏറെ ശ്രദ്ധ നേടിയ കേക്ക് ആൻഡ് വൈൻ മത്സരത്തിൽ, കേരളത്തിന്റെ തനതായ പ്ലം കേക്ക് ഉണ്ടാക്കി ബബിത ജോർജും വൈൻ ഉണ്ടാക്കി കെവിൻ ജോർജും വിജയികളായി.
കുട്ടികൾക്ക് വേണ്ടി പ്രത്യേകമായി സീക്രട്ട് സാന്റാ പരിപാടിയും സംഘടിപ്പിച്ചിരുന്നു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കു മനോരമ ഓൺലൈൻ ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളുടെ സബ്സ്ക്രിപ്ഷൻ സമ്മാനമായി നൽകി.
ബെൽജിയത്തിൽ നിന്നുള്ള അനീഷിന്റെ നേതൃത്വത്തിൽ നടന്ന അതിവിപുലമായ ക്രിസ്മസ് വിരുന്നായിരുന്നു മറ്റൊരു ശ്രദ്ധേയമായ ഘടകം. കുട്ടികളുടെ കലാപരിപാടികളും നൃത്തവിരുന്നും ആഘോഷങ്ങളെ വർണ്ണാഭമാക്കി.
പ്രായഭേദമെന്യേ എല്ലാവരും ആഘോഷത്തിന്റെ നിറവിൽ ക്രിസ്മസ്–പുതുവത്സരത്തെ ഒന്നായി വരവേറ്റു.
English Summary:
South Holland Malayali Association celebrated Christmas and New Year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.