ADVERTISEMENT

ലണ്ടൻ∙ ക്രിസ്മസിനും പുതുവൽസരവും കഴിഞ്ഞതിനു പിന്നാലെ  ‌മഞ്ഞുവീഴ്ചയും അതിശൈത്യവും  ബ്രിട്ടനിൽ ശക്തമായി.  ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഞ്ഞുവീഴ്ച വീണ്ടും രാജ്യത്തെയാകെ മഞ്ഞുപുതപ്പിനടിയിലാക്കി. സൗത്ത് ഈസ്റ്റ് ലണ്ടൻ, വെയിൽസ്, സ്കോട്ട്ലൻഡ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച അതിരൂക്ഷമായി തുടരുന്നത്. ഗതാഗത തടസം ഉൾപ്പെടെ ജനജീവിതം താറുമാറാക്കി തുടരുന്ന മഴയും കാറ്റും മഞ്ഞും ഈയാഴ്ച മുഴുവൻ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 

സതേൺ ഇംഗ്ലണ്ടും സൗത്ത് വെയിൽസും യെല്ലോ അലേർട്ടിലാണ്. ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും പലഭാഗങ്ങളിലും താപനില മൈനസ് നാലുവരെയെത്തിപ്പോൾ സ്കോട്ട്ലൻഡിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് എഴു ഡിഗ്രിയാണ്. 

ലണ്ടൻ നഗരത്തിലെ 32 ബറോകളിലും അടിയന്തരമായ പദ്ധതികളിലൂടെ ഗതാഗത തടസവും മറ്റും ഒഴിവാക്കാൻ മേയർ സാദിഖ് ഖാൻ നിർദേശം നൽകിയിട്ടുണ്ട്. 

English Summary:

Britain is covered in snow again, with temperatures dropping to minus seven

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com