കാന്‍റർബറി സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു
Mail This Article
കാന്‍റർബറി ∙ യുകെ കാന്‍റർബറി സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി കൊണ്ടാടി. 'നക്ഷത്ര രാവ്' എന്ന് പേരിൽ ജനുവരി ആറാം തിയതി ആഷ്‌ഫോർഡിലെ വൈ വില്ലേജ് ഹാളിൽ വെച്ച് നടന്ന ആഘോഷത്തിൽ നിറഞ്ഞ സദസോടെയാണ് അംഗങ്ങൾ പങ്കെടുത്തത്. മുഖ്യാതിഥിയായിരുന്ന ഡോ. അജിമോൾ പ്രദീപ് (ബിഇഎം, ആർഎൻ, പിഎൻഎ) വികാരി ഫാ. ജീസൻ പി വിൽസൺ, ട്രഷറർ ശ്രീ. സുജോ കോശി, സെക്രട്ടറി സച്ചിൻ സഖറിയ, മറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടേയും മുതിർന്നവരുടെയും ഹൃദയം കവർന്നതും ആഘോഷത്തിന്‍റെ ആവേശം ജ്വലിപ്പിക്കുന്നതുമായ ഹൃദ്യമായ പ്രകടനങ്ങളാൽ നക്ഷത്ര രാവ് എന്ന പരിപാടി പള്ളിയുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത മറ്റൊരു പൊൻതൂവലായി മാറി. യോഗത്തിൽ സമ്മേളന കമ്മിറ്റി അംഗങ്ങളായ ലിബിൻ രാജൻ, ജെൻസൺ മാത്തുക്കുട്ടി, അനീഷ് തോമസ്, ലിനി സാം, റാണി എബ്രഹാം, മിനി അനിൽ, ലിൻസി അനീഷ് എന്നിവർ സന്നിഹിതരായിരുന്നു. വിഭവ സമൃദ്ധമായ ക്രിസ്മസ് പുതുവത്സര വിരുന്ന് ഏവരും ആസ്വദിച്ച് രാത്രി പത്തര മണിയോടെുകൂടി ആഘോഷ പരിപാടികൾ അവസാനിച്ചു.