ഒറ്റ ചാർജിൽ 50 വർഷം പ്രവർത്തിക്കുന്ന മൊബൈല്‍ ഫോൺ ബാറ്ററി വരുന്നു
Mail This Article
ബര്‍ലിന്‍ ∙ ഒറ്റ ചാർജിൽ 50 വർഷം പ്രവർത്തിക്കുന്ന മൊബൈല്‍ ഫോൺ ബാറ്ററി വരുന്നു. ന്യൂക്ലിയർ ബാറ്ററി നിർമ്മിച്ച് സാങ്കേതിക വിദ്യാ രംഗത്ത് വിപ്ലവത്തിന് ഒരുങ്ങുകയാണ് ചൈനക്കാര്‍. സമീപഭാവിയില്‍, ചാര്‍ജര്‍ ആവശ്യമില്ലാത്ത ആദ്യത്തെ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷപ്പെടുന്നു.
ചൈനീസ് നിര്‍മ്മാതാക്കളായ ബീറ്റവോൾട്ട് 50 വര്‍ഷത്തെ ആയുസ്സുള്ള ബാറ്ററിയുടെ പദ്ധതി അവതരിപ്പിച്ചു. ഇതിലൂടെ വികിരണം ഉണ്ടാകില്ലെന്നും മിനി റിയാക്ടറാണ് ഊര്‍ജ്ജം നൽകുന്നതിനായി നിർമ്മിക്കുന്നതെന്നും ബീറ്റവോൾട്ട് വ്യക്തമാക്കുന്നു. ബാറ്ററി ഒതുക്കമുള്ളതും ചതുരാകൃതിയിലുള്ളതുമാണ്. സൗരോര്‍ജ്ജം ഉപയോഗിക്കാന്‍ കഴിയാത്ത ബഹിരാകാശ പേടകങ്ങള്‍, അല്ലെങ്കില്‍ ഡ്രോണുകള്‍ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യായാണ് മൊബൈല്‍ ഫോൺ ബാറ്ററി നിർമ്മാണത്തിനും ഉപയോഗിക്കുക. പുതിയ ബാറ്ററികളിലെ റേഡിയേഷന്‍ നിരുപദ്രവകരമാണെന്ന് കരുതപ്പെടുന്നു.
ഐസോടോപ്പ് നിക്കല്‍ 63 നശിക്കുമ്പോള്‍ പുറത്തുവിടുന്ന ഊര്‍ജ്ജം ഉപയോഗിച്ചാണ് ബാറ്ററി വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ മലിനീകരണം ഇല്ല എന്നാണ് വെളിപ്പെടുന്നത്. ആണവോര്‍ജ്ജം ഉപയോഗിക്കുന്ന ബാറ്ററി അപകടകരമായ വികിരണം പുറപ്പെടുവിക്കില്ലെന്നും ബീറ്റവോൾട്ട് അവകാശപ്പെടുന്നു.