ADVERTISEMENT

 സ്കെന്തോർപ്പ് ∙ സ്കെന്തോർപ്പിലെ മലയാളികൾ ഒന്ന് ചേർന്ന് ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ചു. വർണ്ണങ്ങൾ വിരിഞ്ഞ രാവിൽ സമ്മാനങ്ങളുമായി എത്തിയ സാന്താക്ലോസ് ആഘോഷത്തിന് മിഴിവ് പകർന്നു. കുട്ടികൾ ചേർന്ന് വലിച്ച  സ്ലെയഡിലാണ് സാന്താക്ലോസ്  എത്തിയത്. സാന്താക്ലോസ് ക്രിസ്മസ് കേക്ക് മുറിച്ചുകൊണ്ട് സമ്മേളനം ഉദ്ഘടനം ചെയ്തു. എസ് എം എ യുടെ എക്സിക്യൂട്ടീവ് മെമ്പർ സോനാ സജയ്  ഏവർക്കും സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്‍റ് വൽസ രാജു മുഖ്യ പ്രഭാഷണം നടത്തുകയും അംഗങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. ആദ്യ ക്രിസ്മസ് ആഘോഷിക്കുന്ന കുട്ടികൾക്ക് സാന്താക്ലോസ് സമ്മാനങ്ങൾ നൽകി.

scunthorpe-malayali-association

കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി ക്രിസ്മസിന്‍റെ മനോഹാരിത അതേപടി വിളിച്ചോതുന്നതായി. അസോസിയേഷനിലെ ഗായകരും ഗായികമാരും ചേർന്ന് ആലപിച്ച ഗാനങ്ങളും ആസ്വാദകർക്ക് മനോഹരമായ ഓർമ്മയാണ് സമ്മാനിച്ചത്.വൈവിധ്യങ്ങളായ കലാപരിപാടികൾ കുട്ടികളും മുതിർന്നവരും അണിയിച്ചൊരുക്കിയത് ആഘോഷങ്ങളുടെ മധുരം ഇരട്ടിയാക്കി.  വനിതകളുടെ നേതൃത്വത്തിൽ നടത്തിയ ഹാസ്യ അവതരണം ഏവരിലും ചിരിപടർത്തി. നൃത്ത ചുവടുകളുമായി ദമ്പതികൾ സ്റ്റേജിൽ മിന്നും പ്രകടങ്ങൾ കാഴ്ച വച്ചു. നാവിൽ രുചിയൂറും വിഭവങ്ങളും തുടർന്ന് ഡി ജെയോടു കൂടി പരിപാടികൾ പന്ത്രണ്ടുമണിയോടുകൂടി സമാപിച്ചു. അന്നേ ദിവസം നടത്തിയ റാഫിൾ ടിക്കറ്റിന് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് സസ്പാർഗ്ര ആണ്. പരിപാടിയിൽ പങ്കെടുത്തവർക്ക് എക്സിക്യൂട്ടീവ് അംഗം  മനയ  ജോസഫ് നന്ദി പറഞ്ഞു.

scunthorpe-malayali-association
English Summary:

Scunthorpe Malayali Association Christmas New Year Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com