ADVERTISEMENT

സൂറിക്∙ രാജ്യത്ത് നഴ്സുമാരുടെ ക്ഷാമം അനുഭവപ്പെടുന്നതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതായി ഡെൻമാർക്ക്‌ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യമേഖലയിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ ഇന്ത്യയോടൊപ്പം, ഫിലിപ്പീൻസുമായും സർക്കാർ തലത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ പറയുന്നത്. ഡെന്മാർക്കിൽ നിന്നും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും രാജ്യത്തെ നഴ്സിങ് സ്റ്റാഫ് ക്ഷാമം പരിഹരിക്കാൻ ആവശ്യമായവരെ കണ്ടെത്താൻ സാധിക്കാതെ വന്നതാണ്,  ഇന്ത്യയിലെയും ഫിലിപ്പീൻസിലെയും നഴ്സിങ് ഉദ്യോഗാർത്ഥികൾക്ക്‌ പ്രതീക്ഷയാവുന്നത്. 

ഹെൽത്ത് കെയർ തൊഴിൽ മേഖലയിൽ വേതന വർധനയും, മറ്റ് ആകർഷക നടപടികളും കൊണ്ടുവന്നിട്ടും15000 ത്തോളം ഒഴിവുകളാണ് ഈ മേഖലയിൽ കണക്കാക്കപ്പെടുന്നത്. ഇതിൽ കൂടുതലും സീനിയർ കെയർ വിഭാഗത്തിലാണ്. അതുകൊണ്ട് തന്നെ നഴ്‌സുമാർക്ക്‌ പുറമെ ഹെൽത് കെയർ അസിസ്റ്റന്റ് മാർക്കും(SOSU)ആവസരമൊരുങ്ങുന്നു എന്നാണ് മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ പറയുന്നത്.

English Summary:

Denmark starts healthcare recruitment drive with India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com