യുകെയിലെ ലിങ്ക്ൻഷെറിലെ സ്ലീഫോഡിൽ മലയാളി സമൂഹം ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു
Mail This Article
ലിങ്ക്ൻഷെർ∙ യുകെയിലെ ലിങ്ക്ൻഷെറിലെ സ്ലീഫോഡിൽ മലയാളി സമൂഹം ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ചു. ലിങ്ക്ൻഷെറിലെ സ്ലീഫോഡിലുള്ള മലയാളി കൂട്ടായ്മയായ സ്ലീഫോർഡ് മലയാളി അസോസിയേഷൻ ജനുവരി 13ന് വൈകിട്ട് 6 മണിമുതൽ 11 മണിവരെ ഔർ ലേഡി ഓഫ് ഗുഡ് കൗൺസിൽ കത്തോലിക്കാ പള്ളി പാരിഷ് ഹാളിൽ മലയാളികൾ ചേർന്ന് ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു. ഏതാണ്ട് മുപ്പത്തിൽപരം കുടുംബത്തിൽനിന്ന് കുട്ടികൾ ഉൾപ്പെടെ നൂറോളം പേര് പങ്കെടുത്തു.
നാട്ടിൽ നിന്നും സന്ദർശനത്തിന് എത്തിയ ഒരംഗത്തിന്റെ മാതാവ് ജയമ്മ എബ്രഹാം കേക്ക് മുറിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗെയിംസ്, റാഫിൾഡ്ര തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടി. എല്ലാ അംഗങ്ങളെയും ചടങ്ങിൽ പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട് ആദ്യ ഭരണസമിതി തിരഞ്ഞെടുപ്പിൽ സ്ലീഫോർഡ് മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആയി നിതിൻ കുമാർ നോബിളിനെയും ജനറൽ സെക്രട്ടറിയായി സോണിസ് ഫിലിപ്പിനെയും, ട്രഷറർ ആയി ഷൈനി മോൻസിയെയും മറ്റ് അഞ്ച് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.ചടങ്ങിൽ ഇവന്റ് ജനറൽ കൺവീനർ സോണിസ് ഫിലിപ്പ് സ്വാഗതവും, ഇവന്റ് കോർഡിനേറ്റർ മോൻസി എബ്രഹാം നന്ദിയും പറഞ്ഞു. തുടർന്ന് ഡിന്നറിനു ശേഷം ഏതാണ്ട് 11 മണിക്ക് എല്ലാവരും സന്തോഷപൂർവം പിരിഞ്ഞു.