ജർമനിയിലെ യൂണിവേഴ്സിറ്റി ആശുപത്രി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും
Mail This Article
ബര്‍ലിന്‍∙ ജർമനിയിലെ യൂണിവേഴ്സിറ്റി ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും.വേതനവും ജോലി സമയവും സംബന്ധിച്ച തര്‍ക്കത്തിന്‍റെ ഭാഗമായിട്ടാണ് രാജ്യത്തുടനീളമുള്ള യൂണിവേഴ്സിറ്റി ആശുപത്രികളിലെ ആയിരക്കണക്കിന് ജര്‍മ്മന്‍ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്. വേതന വർധനയും റൊട്ടേറ്റിങ് ഷിഫ്റ്റുകളില്‍ നിയന്ത്രണങ്ങളും ആവശ്യപ്പെട്ടാണ് സമരം.
ജർമനിയിലെ 23 യൂണിവേഴ്സിറ്റി ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പണിമുടക്കിൽ പങ്കുചേരും. ആശുപത്രി മാനേജര്‍മാരും യൂണിയന്‍ നേതാക്കളും നടത്തിയ ചര്‍ച്ചകളില്‍ ധാരണയിലെത്താത്തതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന മാര്‍ബുര്‍ഗര്‍ ബുണ്ട് ട്രേഡ് യൂണിയന്‍, ഡോക്ടര്‍മാര്‍ക്ക് 12.5% ശമ്പള വർധനവും സാധാരണ രാത്രി, വാരാന്ത്യ, പൊതു അവധിക്കാല ഷിഫ്റ്റുകളില്‍ ഉയര്‍ന്ന ബോണസും യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളിലെ 20,000ലധികം ഡോക്ടര്‍മാര്‍ക്ക് നൽകുന്നതിനുള്ള നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.