ADVERTISEMENT

ലണ്ടൻ∙ യുകെയില്‍ ഡിസ്‌പോസിബിള്‍ വേപ്പുകള്‍ നിരോധിക്കും. കുട്ടികളിലും യുവാക്കളിലും പുകവലിയുടെ ദൂഷ്യം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പരമ്പരാഗത പുകയില ഉത്പന്നങ്ങളായ സിഗരറ്റുകളെ അപേക്ഷിച്ച് അപകട സാധ്യത കുറവാണെന്ന ധാരണയില്‍ ഡിസ്‌പോസിബിള്‍ വേപ്പുകള്‍ രാജ്യത്ത് വ്യാപകമായ തോതില്‍ ഉപയോഗിച്ചു വരുകയായിരുന്നു. ഒട്ടേറെ സ്ത്രീകളും കുട്ടികളും യുവജനങ്ങളും ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നതായുള്ള കണക്കുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വേപ്പ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് നേരിട്ടത്.

ആകര്‍ഷകമായ നിറങ്ങളിലും സ്വാദിഷ്ടമായ ഫ്ളേവറുകളിലും ലഭ്യമായതോടെയാണ് ഡിസ്പോസബിള്‍ വേപ്പുകള്‍ക്ക് ജനപ്രീതി ഏറിയത്. 11 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള 9% കുട്ടികള്‍ ഇപ്പോള്‍ വേപ്പ് ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതി ന്‍റെ വിദൂര ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. ഇതോടെയാണ് എന്‍വയോണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പുതിയ നിയമനിര്‍മാണം നടത്താന്‍ പ്രധാനമന്ത്രി ഋഷി സുനക് തയ്യാറെടുക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ നടപടി പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. ഇതുവഴി കുട്ടികള്‍ക്ക് ഇടയിലെ വേപ്പിങ് ട്രെന്‍ഡിന് തടയിടാമെന്നും പ്രതീക്ഷിക്കുന്നു.

പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേപ്പിങ് ഉപകാരപ്രദമാണെങ്കിലും കുട്ടികള്‍ക്കിടയില്‍ ഇത് മാര്‍ക്കറ്റ് ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഋഷി സുനക് വ്യക്തമാക്കി. ഫ്ളേവറുകള്‍ ഉള്‍പ്പെടെ തയ്യാറാക്കുന്നതിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി വില്‍പ്പന കുറയ്ക്കാനാണ് പദ്ധതി. വേപ്പിങ് കുട്ടികളില്‍ വര്‍ധിക്കുന്നുവെന്നും അത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് മുമ്പ് നമ്മള്‍ ഉചിതമായ നടപടി എടുക്കണമെന്നും ഋഷി സുനക് പറഞ്ഞു. പുകവലി രഹിത തലമുറ സൃഷ്ടിക്കുന്നതി ന്‍റെ ഭാഗമായി 2009 ജനുവരി 1 മുതൽ ജനിച്ചവർക്ക് സിഗരറ്റ് വില്‍ക്കുന്നത് കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു.

English Summary:

The sale of disposable vapes will be banned in the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com