ADVERTISEMENT

ലിവർപൂൾ ∙ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ ലിമക്ക് ശക്തമായ നവ നേതൃതം. ജനുവരി 27ന് ലിവർപൂളിൽ വച്ചു നടത്തപെട്ട ലിമയുടെ വാർഷിക പൊതുയോഗത്തിൽ വച്ചു ലിവർപൂളിലെ ജനകീയനായ സെബാസ്റ്റ്യൻ ജോസഫിനെ പ്രസിഡന്റ്‌ ആയും, മതി ആതിര ജിത്തിനെ സെക്രട്ടറി ആയും ലിമ പൊതുയോഗം തെരഞ്ഞെടുത്തു. ട്രസ്റ്റി ആയി മാൻ ജോയിമോൻ തോമസും, പിആർഒ ആയി എൽദോസ് സണ്ണിയും തുടരും.

പുതിയ തലമുറക്കാർക്കും, പഴയ തലമുറക്കാർക്കും, വനിതകൾക്കും  അർഹിക്കുന്ന പ്രധാന്യം നൽകിയാണ് ഇരുപത്തി നാലാമത്തെ വർഷത്തിലെ ലിമയുടെ പുതിയ കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തത്. ലിമയുടെ പുതിയ വൈസ് പ്രസിഡന്റ്‌  ബ്ലെസ്സൻ രാജനും, ജോയിന്റ് സെക്രട്ടറി അനിൽ ഹരിയും ആണ്. ആർട്സ് ക്ലബ്‌ കോഓഡിനേറ്റർസ് രജിത് രാജൻ, മതി ആതിര രാമകൃഷ്ണൻ, മതി ജിൻസി മോൾ ചാക്കോ. സ്പോർട്സ് കോഓഡിനേറ്റർ  ജോബി ദേവസ്യ. ഓഡിറ്റർ  ജോസ് മാത്യു.

തിരഞ്ഞെടുക്കപെട്ട മറ്റ് കമ്മിറ്റി മെംബേർസ്: 
പൊന്നു രാഹുൽ, അഖിൽ റോബർട്ട്‌, അഭിലാഷ് നായർ, മനോജ്‌ ജോസഫ്,  റോണി വർഗീസ്, ജോയി അഗസ്തി, ജിനോയ് മാടൻ, മാത്യു അലക്സാണ്ടർ, ഹരികുമാർ ഗോപാലൻ, സോജൻ തോമസ്.

English Summary:

New leadership for Liverpool Malayali Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com