ADVERTISEMENT

ലണ്ടൻ • ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയും ഐഒസി വിമൻസ് വിങും സംയുക്തമായി സംഘടിപ്പിച്ച എഴുപത്തിയഞ്ചാം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി. ദേശീയത എന്ന ഒറ്റനൂലില്‍ ഒന്നിച്ചു  ചേർന്നുകൊണ്ട് നമ്മുടെ പൂര്‍വ്വികരുടെ ത്യാഗത്തേയും സമര്‍പ്പണത്തേയും ഓര്‍മ്മിക്കുന്നതും ആഘോഷിക്കുന്നതും മാതൃകാപരമാണെന്ന് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ലേബർ പാർട്ടി എംപിയും ഇന്ത്യൻ വംശജനുമായ വീരേന്ദ്ര ശർമ പറഞ്ഞു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം

ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ഐഒസി സീനിയർ വൈസ് പ്രസിഡന്റും യൂറോപ് വനിത വിങ് കോർഡിനേറ്ററുമായ ഗുമിന്ദർ രന്ധ്വാ ലേബർ പാർട്ടി എംപി വീരേന്ദ്ര ശർമ്മയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഐഒസി സീനിയർ ലീഡർ നച്ചത്തർ ഖൽസി ആഘോഷ പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു. യുകെയിലെ പ്രശസ്ത റേഡിയോ അവതാരികയായ ഷാബോ ബോപരായിയുടെ നേതൃത്വത്തിൽ ആലപ്പിക്കപ്പെട്ട ദേശഭക്തി ഗാനങ്ങൾ ഏറെ ഹൃദ്യമായി. ഐഒസി യുകെ നേതാവ് അജിത് മുതയിൽ സ്വാഗതം പറഞ്ഞു. മാതൃരാജ്യ സ്നേഹം നിറഞ്ഞു നിന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ യുകെയിലെ വിവിധ മേഖലകളിൽ നിന്നുമുള്ള പൗര പ്രമുഖരും വിവിധ ഇടങ്ങളിൽ നിന്നുമുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ പ്രവർത്തകരും എത്തിച്ചേർന്നിരുന്നു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം

ഐഒസി യു കെ തമിഴ്നാട് ചാപ്റ്റർ പ്രസിഡന്റ്‌ ഖലീൽ മുഹമ്മദ്‌, ഐഒസി വനിത വിങ് ജനറൽ സെക്രട്ടറി അശ്വതി നായർ, യൂത്ത് വിങ് എക്സിക്യൂട്ടീവ് മെമ്പർ വിഷ്ണു ദാസ് എന്നിവർ മുഖ്യാതിഥി വീരേന്ദ്ര ശർമ്മക്ക് പൂക്കൾ നൽകി ആദരിച്ചു. ആഷിർ റഹ്മാൻ, അജി ജോർജ് തുടങ്ങിയവർ ഐഒസി യു കെ കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ചടങ്ങുകളിൽ പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയിലും തിരക്കുകളെല്ലാം മാറ്റിവെച്ചു ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും ഐഒസി സീനിയർ വൈസ് പ്രസിഡന്റ് ഗുമിന്ദർ രന്ധ്വാ നന്ദി അർപ്പിച്ചതോട് കൂടി ചടങ്ങുകൾക്ക് സമാപിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
English Summary:

Indian Overseas Congress Organised Indian Replublic Day Celebration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com