യുപിഐ സേവനം ഇനി ഫ്രാൻസിലും
Mail This Article
×
പാരിസ് ∙ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ പാരിസിലെ ഈഫല്‍ ടവറിൽ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) സേവനം ആരംഭിച്ചു. 'യുപിഐയെ ആഗോളവല്‍ക്കരിക്കുക' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്പിലേക്ക് ബന്ധിപ്പിക്കുന്ന ഈ സംവിധാനത്തിലൂടെ നിരവധി ബാങ്കിങ് ഫീച്ചറുകള്‍ ലഭ്യമാണ്. തടസ്സങ്ങളില്ലാത്ത ഫണ്ട് റൂട്ടിങ്, മര്‍ച്ചന്‍റ് പേയ്മെന്‍റുകള്‍ എന്നിവ അനായേസന നടത്താം. ഫ്രാന്‍സിലും യൂറോപ്പിലും യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) നടപ്പിലാക്കുന്നതിനുള്ള കരാര്‍ നിലവിലുണ്ട്.
English Summary:
Unified Payment Interface Service Launched in France
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.