ADVERTISEMENT

മാഞ്ചസ്റ്റർ ∙ യുകെയിലെ മാഞ്ചസ്റ്റർ കേന്ദ്രികരിച്ച് കഴിഞ്ഞ 19 വർഷമായി കർമനിരതമായി പ്രവർത്തിച്ച് വരുന്ന ട്രാഫോർഡ് മലയാളി അസോസിയേഷൻ (TMA) 2024 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരെഞ്ഞടുത്തു.

ജോർജ് തോമസ്(പ്രസിഡന്‍റ്), സ്റ്റാൻലി ജോൺ(സെക്രട്ടറി), ആദർശ് സോമൻ(ട്രഷറർ), ഗ്രെയിസൺ കുര്യാക്കോസ് (വൈസ് പ്രസിഡന്‍റ്), ബിബിൻ ബേബി(ജോയിന്‍റ് സെക്രട്ടറി) എന്നി പദവികളിലേക്കും ഡാലിയ ഡോണി, റ്റൈബി കുര്യാക്കോസ്, റോഷ്ണി സജിൻ, സരിക ശ്രീകാന്ത് എന്നിവരെ പ്രാഗ്രാം കോർഡിനേറ്റേഴ്സായിട്ടും ക്രിസ് കുര്യാക്കോസ്, അലിന സ്റ്റാൻലി എന്നിവരെ യൂത്ത് കോർഡിനേറ്റേഴ്സ് ആയിട്ടുമാണ് തിരെഞ്ഞടുത്തത്. കഴിഞ്ഞ 19 വർഷങ്ങളിലായി യുകെയിൽ പ്രവർത്തിക്കുന്ന മികച്ച സംഘടനകൾക്കായി ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ നേടിയെടുത്തിട്ടുള്ള ടിഎംഎ ഈ വർഷവും അംഗങ്ങൾക്കായി കലാ സാംസ്കാരിക മേഖലകളിൽ നിരവധി നൂതന പരിപാടികൾ ആസൂത്രണം ചെയ്തതായി പ്രസിഡന്‍റ് ജോർജ് തോമസ് അറിയിച്ചു.

English Summary:

New Leadership for Trafford Malayalee Association.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com