ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം ഫെബ്രുവരി 24ന്
Mail This Article
ലണ്ടൻ ∙ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലണ്ടൻ ശിവരാത്രി നൃത്തോത്സവം ശനിയാഴ്ച 24 ഫെബ്രുവരി 2024 ന് യുകെ സമയം വൈകിട്ട് 4.30 ന് ക്രോയിഡണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.
യുകെ. യിലെ പ്രമുഖ കലാകാരന്മാർക്കൊപ്പം യുവപ്രതിഭകളേയും അണിനിരത്തുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന്, മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഈ വർഷവും നേതൃത്വം നൽകുന്നത് യുകെ യിലെ അനുഗ്രഹീത കലാകാരിയായ ആശ ഉണ്ണിത്താൻ ആണ്.
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ കുരുന്നുകളുടെ നൃത്തച്ചുവടുകളോടെ ആരംഭിക്കുന്ന നൃത്തോത്സവത്തിൽ, യുകെ യിലെ പ്രമുഖ കലാകാരന്മാരോടൊപ്പം വളർന്നു വരുന്ന യുവതലമുറയിലെ നർത്തകരും പങ്കെടുക്കും. യുവതലമുറയിലെ നർത്തകർക്ക് പ്രോത്സാഹനം നല്കുന്നതിനും, നമ്മുടെ ക്ഷേത്രകലകളെ ഇംഗ്ലണ്ടിന്റെ മണ്ണിൽ വേരുകൾ നൽകി വളർത്തുന്നതിനും വേണ്ടിയാണ് ഓരോ വർഷവും ലണ്ടൻ ശിവരാത്രി നൃത്തോത്സവം നടത്തപ്പെടുന്നത്.
നല്ലവരായ എല്ലാ യുകെ. മലയാളികളെയും, മറ്റു സഹൃദയരെയും, 11 -മത് ലണ്ടൻ ശിവരാത്രി നൃത്തോത്സവ നൃത്തകലാസന്ധ്യയിലേക്ക് ലണ്ടൻ ഹിന്ദു ഐക്യവേദി പ്രതിനിധികൾ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു. ഫെബ്രുവരി മാസത്തെ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക:
Asha Unnithan: 07889484066
Vinod Nair: 07782146185
Suresh Babu: 07828137478
Subhash Sarkara: 07519135993
Jayakumar: 07515918523
Geetha Hari: 07789776536
Event Will be Conducted in Line with Government and Public Health Guidance.
Venue: 731-735, London Road, Thornton Heath, Croydon CR7 6AU
Email: info@londonhinduaikyavedi.org
Facebook: https://www.facebook.com/londonhinduaikyavedi.org