വിദ്യാർഥി വീസയിൽ ഒരുമാസം മുൻപ് യുകെയിൽ എത്തിയ മലയാളി യുവാവ് അന്തരിച്ചു; വിടപറഞ്ഞത് റാന്നി സ്വദേശി
Mail This Article
×
ലണ്ടൻ ∙ വിദ്യാർഥി വീസയിൽ ഒരുമാസം മുൻപ് യുകെയിൽ എത്തിയ മലയാളി യുവാവ് അന്തരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡേവിഡ് സൈമൺ (25) ആണ് ലണ്ടൻ ചാറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം മരിച്ചത്. തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണു പ്രാഥമിക നിഗമനം.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചാറിങ് ക്രോസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ രക്താർബുദം കണ്ടെത്തി. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് റോഹാംപ്റ്റണിൽ എംഎസ്സി ഫിനാൻഷ്യൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു.
രാജസ്ഥാനിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമാണ്. ലണ്ടൻ പെന്തക്കോസ്ത് ചർച്ച് അംഗമായിരുന്നു. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.
English Summary:
Pathanamthitta Native Died in UK due to Blood Cancer.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.