ജര്‍മനിയില്‍ വീണ്ടും പൊതു പണിമുടക്ക്
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയുടെ ലുഫ്താന്‍സ എയർവേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് വീണ്ടും സമരം നടത്തുന്നു. ജര്‍മ്മനിയിലെ ശക്തരായ വെര്‍ഡി യൂണിയന്‍ തിങ്കളാഴ്ച ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫിനോട് ഈ ആഴ്ച ദ്വിദിന പണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്തു, യൂറോപ്പിലെ ഏറ്റവും വലിയ സമ്പ ദ് വ്യവസ്ഥയെ ബാധിക്കുന്ന വാക്കൗട്ടുകളുടെ പരമ്പരയിലെ ഏറ്റവും പുതിയതാതാണിത്. പണിമുടക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 4 മുതല്‍ ശനിയാഴ്ച രാവിലെ 7.10 വരെയുള്ള പാസഞ്ചര്‍ സര്‍വീസുകളെ ബാധിക്കുമെന്ന് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു, ഏകദേശം 200,000 വിമാന യാത്രക്കാരെ ബാധിക്കുമെന്ന് ലുഫ്താന്‍സ മുന്നറിയിപ്പ് നല്‍കി
കഴിഞ്ഞ മാസം ജര്‍മ്മനിയിലെ ലുഫ്താന്‍സ ഗ്രൗണ്ട് സ്ററാഫ് നടത്തിയ ഒരു ദിവസത്തെ പണിമുടക്ക് ഏകദേശം 100,000 യാത്രക്കാരെ ബാധിച്ചു, വെര്‍ഡി 12.5 ശതമാനം കൂടുതല്‍ ശമ്പളവും ഒരു വര്‍ഷത്തേക്ക് നഷ്ടപരിഹാര ബോണസും ആവശ്യപ്പെടുന്നു.
ജര്‍മനിയിലെ പ്രദേശിക പൊതുഗതാഗത ജീവനക്കാരും ബുധന്‍, വ്യാഴം ദിവസങ്ങില്‍ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ബസ്, ട്രാം ജീവനക്കാരും ഉള്‍പ്പെടും.