ADVERTISEMENT

ലണ്ടൻ ∙ വർഷങ്ങൾക്ക് മുൻപ് കെയറർ ജോലിക്കായി യുകെയിലെത്തിയ മലയാളി വനിത ഇന്ന്  റജിസ്റ്റേഡ് നഴ്സും കെയർഹോം ഉടമയുമാണ്. 20 വർഷങ്ങൾക്ക് മുൻപ് ഷൈനു ക്ലെയർ മാത്യൂസ് ചാമക്കാലയെന്ന കോട്ടയം അയർക്കുന്നം സ്വദേശിനി കെയറർ ജോലി ലഭിച്ചതോടെയാണ് യുകെയിലെ മാഞ്ചസ്റ്ററിലെത്തിയത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഷൈനുവിനെ അതിവേഗം  റജിസ്റ്റേഡ് നഴ്‌സും പിന്നീട് കെയർ ഹോം മാനേജരായും മാറ്റി. ഇന്ന് ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സീയോൻ മൗണ്ട് എന്നീ മൂന്ന് നഴ്സിങ് നഴ്സിങ് കെയർ ഹോമുകളുടെ ഉടമസ്ഥയായ ഷൈനു  ആതുര സേവന രംഗത്ത് തനതായ  വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്. 

 നഴ്സിങ് ഹോമുകൾക്ക് പുറമെ മലയാളികൾക്ക് നാടൻ ഭക്ഷണം തനതു ശൈലിയിൽ ഗുണമേന്മയോടെ നൽകുന്ന ഹോട്ടൽ ശൃംഖലകള്‍ക്കും ഷൈനു ഇന്ന് നേതൃത്വം നൽകുന്നു. ദുബായിലും ഷാർജയിലും യുകെയിലെ കവന്‍ററിയിലും ഒരുക്കിയിരിക്കുന്ന 'ടിഫിൻ ബോക്സ്‌' ഹോട്ടലുകളിൽ എത്തുന്നവർക്ക് ആഹാരത്തിനു പുറമെ ചുവർ ചിത്രങ്ങളുടെ സൗന്ദര്യവും ആസ്വദിക്കാം. ആദ്യകാലത്ത് കേരളത്തിലും മാഞ്ചസ്റ്ററിലെ പൊതു മണ്ഡലത്തിലും മാത്രം സജീവമായിരുന്ന ഷൈനു മാത്യൂസിന്‍റെ പൊതുപ്രവർത്തനവും ജീവകാരുണ്യ സേവനങ്ങളും ഇന്ന് യുകെ മുഴുവൻ വ്യാപിച്ചു. 

shainu-clare-mathews4
ഷൈനു ക്ലെയർ മാത്യൂസ് രാഹുൽ ഗാന്ധിക്ക് ഒപ്പം. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
shainu-clare-mathews5
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

2017 ൽ കേരളത്തിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ പഠനത്തിനായി ധന ശേഖരണണാർത്ഥം മാഞ്ചസ്റ്ററിൽ വെച്ച് 15,000 അടി ഉയരത്തിൽ  സാഹസികമായ സ്കൈ ഡ്രൈവിങ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവൻ തുകയും പഠന ചെലവിനായി നൽകുകയും ചെയ്തിരുന്നു. 2022ലും സമാന രീതിയിൽ സ്കൈ ഡ്രൈവിങ് നടത്തുകയുണ്ടായി. രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം ഇന്ത്യൻ രൂപയാണ്‌ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇങ്ങനെ സമാഹരിച്ചത്. 'ഈ പ്രായത്തിലും ഷൈനു മാത്യൂസ് പ്രകടിപ്പിച്ച ആത്‍മവിശ്വാസവും ധൈര്യവും അർപ്പണബോധവും എന്നെ അത്ഭുതപ്പെടുത്തുന്നു' എന്നായിരുന്നു ഷൈനു മാത്യൂസിന്‍റെ സ്കൈ ഡ്രൈവിങ് ഇൻസ്‌ട്രക്ടറുടെ വാക്കുകൾ.

shainu-clare-mathews3
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
സീയോൻ കെയർ ഹോം.ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
സീയോൻ കെയർ ഹോം.ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

പൊതുജന ശ്രദ്ധയും വലിയ വാർത്ത പ്രാധാന്യവും നേടിയ പ്രവർത്തനങ്ങളായിരുന്നു ഇവയെങ്കിലും ജനനന്മയെ ലക്ഷ്യമാക്കി ചെറുതും വലുതുമായ ഒട്ടനവധി ക്ഷേമ പ്രവർത്തങ്ങൾ കേരളത്തിലും യുകെയിലുമായി ഇപ്പോഴും ഷൈനു മാത്യൂസിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ സ്മരണർത്ഥം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചു പോരുന്ന സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ 'ആശ്രയ പദ്ധതി'യുടെ പ്രവർത്തനങ്ങൾക്കും ഷൈനു മാത്യൂസ് കൈത്താങ്ങ് ആകുന്നുണ്ട്. ആശ്രയ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആംബുലൻസിന്‍റെ ഡ്രൈവറുടെ പ്രതി മാസശമ്പളവും ഓഫിസ് നടത്തിപ്പിനായുള്ള തുകയും ഷൈനു മാത്യൂസാണ് നൽകുന്നത്. പിതാവ് പരേതനായ സി. കെ. മാത്യുവിന്‍റെ അടുത്ത മിത്രമായിരുന്ന ഉമ്മൻ ചാണ്ടിയെ ചെറുപ്പം മുതൽക്കെ അടുത്ത് അറിയാൻ സാധിച്ചത് ജീവിതത്തിലെ വലിയ നാഴികകല്ലായി മാറിയെന്ന് വിശ്വസിക്കുന്ന ഷൈനു മാത്യൂസ് ജീവകാരുണ്യ പ്രവർത്തനത്തിൽ ഉമ്മൻ ചാണ്ടിയെ ആണ് മാതൃക ആക്കിയത്.

shainu-clare-mathews1
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ഷൈനു മാത്യൂസിന്‍റെ പ്രഫഷനലിസവും അറിവുകളും പൊതുപ്രവർത്തന പരിചയവും സമാന രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുത്തി യുകെയിൽ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കുമെന്ന ഒരു പൊതു ചടങ്ങിലെ പ്രസംഗം ലേബർ പാർട്ടിയുടെ നേതാവും എലിങ് സൗത്താൾ എംപിയുമായ വീരേന്ദ്ര ശർമ നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയത്തിൽ കോൺഗ്രസ്‌ സഹയാത്രികയായ ഷൈനു മാത്യൂസ് ഈയടുത്താണ് കെപിസിസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‍റെ യുകെ നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്‍റായി നിയമിതയായത്. ഒഐസിസി യൂറോപ്പ് വനിത വിങ് കോർഡിനേറ്ററായി പ്രവർത്തിച്ചു വരികെയാണ് പുതിയ പദവി തേടിയെത്തിയത്. പ്രവാസി ഭാരതി കേരളയുടെ 'ദ് ലേഡി ഓഫ് എക്സലൻസ് പുരസ്‌കാരം', ഒഐസിസി - ഇൻകാസ് ഷാർജ അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾക്കും അർഹയായിട്ടുണ്ട്.

English Summary:

Shainu Clare Mathews Chamakala becomes registered nurse and care home owner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com