ADVERTISEMENT

മിലാന്‍ ∙ വിദേശികൾക്ക് വൻ തൊഴിൽ അവസരങ്ങളുമായി ഇറ്റലി. ഈ മാസം 18 മുതൽ  ഇറ്റലിയിലെ തൊഴില്‍ദാതാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം. 151,000 പേരെ നിയമിക്കാനുള്ള ക്വാട്ടയാണ് നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്.

മൂന്നു ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്‍റ് പ്രക്രിയ നടക്കുന്നത്. ഇതിന്‍റെ നടപടിക്രമങ്ങള്‍ ഫെബ്രുവരി 29ന് ആരംഭിച്ചിരുന്നു. വിദേശ തൊഴിലാളികളെ ആവശ്യമുള്ള തൊഴിലുടമകള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അനുമതി വാങ്ങുകയാണ് ആദ്യ ഘട്ടം. ഏപ്രിലിലാണ് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുക. ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഈ വിന്‍ഡോ ഓപ്പണായിരിക്കും. ഈ വര്‍ഷം ആറായിരം ഇന്ത്യക്കാരെ ജോലിക്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറ്റലിയിലെ വിവിധ മേഖലകള്‍ കടുത്ത തൊഴിലാളിക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഇവിടെ അവസരങ്ങള്‍ തുറന്നു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

Opportunity for 1.5 Lakh Foreign Workers in Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com