ADVERTISEMENT

ബ്രസല്‍സ് ∙ എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അന്തിമ അംഗീകാരം നല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമം ഈ വര്‍ഷം അവസാനം നിലവില്‍ വരും. നിയമത്തിലൂടെ അസ്വീകാര്യമായ, അപകടസാധ്യതയുള്ളതായി കണക്കാക്കുന്ന എഐ ടൂളുകള്‍ നിരോധിക്കും. സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 523 പേര്‍ അനുകൂലിച്ചും 46 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. നിയമം ലംഘിക്കുന്നവർക്ക്  7.5 മില്യൻ യൂറോ മുതല്‍ 35 മില്യൻ യൂറോ വരെ പിഴ ചുമത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com