ഗോപിനാഥ് മുതുകാടിന് റോമിൽ സ്വീകരണം നൽകി
Mail This Article
റോം ∙ പ്രഫഷനൽ മാജിക് ഉപേക്ഷിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ജീവിതം മാറ്റി വച്ച് തിരുവനന്തപുരത്ത് ഡിഫറന്‍റ് ആർട്ട് സെന്‍റർ എന്ന സ്ഥാപനം നടത്തുന്ന ഗോപിനാഥ് മുതുകാട് ഇറ്റലിയിലെ റോമിൽ എത്തിചേർന്നേപ്പോൾ മലയാളി സംഘടനകളെ എകോപ്പിച്ചു കൊണ്ട് അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അലിക് പ്രസിഡന്‍റ് ബെന്നി വെട്ടിയാടൻ പെന്നാട അണിയിച്ച് സ്വീകരിച്ചു, സെക്രട്ടറി ടെൻസ് ജോസ്, ജോയിന്‍റ് സെക്രട്ടറി ജി. ഗോപകുമാർ, ട്രഷറർ മനു മോഹനൻ, ഒഐസിസി രക്ഷാധികാരി തോമസ് ഇരിമ്പൻ, പ്രസിഡന്‍റ് ഷൈൻ ലോപ്പസ്, പ്രവാസി കേരള കോൺഗ്രസ് രക്ഷാധികാരി എബിൻ പരിക്കപ്പിള്ളിൽ, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ജോർജ് റപ്പായി, സെക്രട്ടറി ജെജി മാത്യൂ മാന്നാർ, രക്തപുഷ്പങ്ങൾ ചെയർമാൻ സാബു സ്കറിയ, ലയൺസ് ക്ലബ്ബ് പ്രസിഡന്‍റ് ജിന്റോ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.