ADVERTISEMENT

കാർഡിഫ്/ലണ്ടൻ∙ യുകെയുടെ അംഗ രാജ്യങ്ങളിൽ ഒന്നായ വെയിൽസിന്‍റെ ഫസ്റ്റ് മിനിസ്റ്ററായി വോൺ ഗെതിങ് അധികാരത്തിൽ എത്തും. അടുത്താഴ്ച നടക്കുന്ന ഫസ്റ്റ് മിനിസ്റ്റർ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെൽഷ് ലേബർ പാർട്ടി നേതൃ സ്ഥാനത്തെക്കാണ് വോൺ ഗെതിങ് തിരഞ്ഞെടുക്കപ്പെട്ടത്.  ആട്ടിമറി സംഭവിക്കാത്ത പക്ഷം  യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി സുപ്രധാന പദവിയിൽ എത്തുന്ന ആദ്യ കറുത്ത വംശജനായ തലവനായിരിക്കും വോൺ ഗെതിങ്. മറ്റ് രാജ്യങ്ങളിലെ പ്രധാനമന്ത്രി പദവിക്ക് തുല്യമാണ് വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ.

നിലവിലെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് അടുത്തയാഴ്ച സ്ഥാനമൊഴിയും. സാംബിയൻ വംശജനായ വോൺ ഗെതിങ് നിലവിൽ  വെയിൽസിന്‍റെ ധനമന്ത്രിയാണ്. സ്വവർഗനുരാഗിയായ നിലവിലവിലെ വിദ്യാഭ്യാസ മന്ത്രി ജെറമി മൈൽസിനെതിരെയാണ് വോൺ ഗെതിങ് മത്സരിച്ചതും വിജയിച്ചതും. വോൺ ഗെതിങ് ലേബർ പാർട്ടിയുടെ നേതൃപദവിയിൽ എത്തിയതോടെ യുകെയിലെ മൂന്ന് പ്രധാന അംഗരാജ്യങ്ങളായ ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും വെയിൽസിലും കുടിയേറ്റക്കാരാണ് പ്രഥമ മന്ത്രിമാർ ‌എന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരി 16 നും മാർച്ച് 14 നും ഇടയിലായിരുന്നു വെയിൽസ് ലേബർ പാർട്ടിയിലെ അംഗങ്ങൾ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടുകൾ രേഖപ്പെടുത്തിയത്. വെയിൽസിലെ മറ്റുപാർട്ടികൾക്ക് നിലവിലെ സർക്കാരിൽ ലേബറുകളേക്കാൾ  പ്രാതിനിധ്യം വളരെ കുറവാണ്. 

English Summary:

Vaughan Gething Will be Elected First Minister of Wales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com