ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയില്‍ പാപ്പരായ കമ്പനികളുടെ എണ്ണത്തിൽ 19% വർധന രേഖപ്പെടുത്തി. ഈ വര്‍ഷം രാജ്യത്ത് ഏകദേശം 20,000 കമ്പനികൾ ഇനി പാപ്പരത്തത്തിന് ശ്രമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് പ്രതിസന്ധി,  ഉയര്‍ന്ന ഊര്‍ജ വില, പലിശ നിരക്കിലെ വർധന എന്നിവ എല്ലാം കമ്പനികളുടെ ചെലവ് വർധിപ്പിച്ചു. ഇതും പാപ്പരായ കമ്പനികളുടെ എണ്ണം വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. 

 ഗതാഗത, വെയര്‍ഹൗസിങ് മേഖലകളിലാണ് കൂടുതൽ  കമ്പനികൾ പാപ്പരായി പ്രഖ്യാപിക്കുന്നതിന് അപേക്ഷ നൽകിയത്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ഇത് പ്രതികൂലമായി ബാധിക്കും. ജര്‍മനിയില്‍, ഹോസ്പിറ്റാലിറ്റി,കാറ്ററിങ്, നിര്‍മ്മാണ വ്യവസായങ്ങൾ എന്നിവ കടുത്ത പ്രതിസന്ധി നേരിടുണ്ടെന്ന് വ്യവസായ അസോസിയേഷനുകള്‍ വ്യക്തമാക്കി. 

English Summary:

German Corporate Bankruptcies up 19% in February

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com