ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിന്‍ലന്‍ഡ്
Mail This Article
ബര്‍ലിന്‍ ∙ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ച്ചയായ ഏഴാം തവണയും ഫിന്‍ലന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ സ്പോണ്‍സര്‍ഷിപ്പോടെ തയ്യാറാക്കിയ വേള്‍ഡ് ഹാപ്പിനസ് ലിസ്റ്റില്‍ ഡെന്മാര്ക്ക്, ഐസ്ലൻഡ്,സ്വീഡന്‍ ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തിയത്. 143 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126-ാം സ്ഥാനത്താണ്. പത്തു വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയും ജര്‍മനിയും 24–ാം സ്ഥാനത്തായി. സ്വീഡന്‍, ഡെന്മാര്ക്ക്, ഐസ്ലൻഡ് തുടങ്ങിയ അയല്‍രാജ്യങ്ങളും മുന്‍വര്‍ഷങ്ങളില്‍ ആദ്യസ്ഥാനങ്ങളിലെത്തിയ നോര്‍ഡിക് രാജ്യങ്ങള്‍ ഇത്തവണയും മുന്‍പന്തിയില്‍ തന്നെയെത്തി.
അതേസമയം, പാശ്ചാത്യരാജ്യങ്ങളിലെ യുവജനങ്ങളില്‍ സന്തോഷം കുറയുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഒരു ദശാബ്ദമായി പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടില്‍ ആദ്യമായി അമേരിക്കയും ജര്‍മനിയും പട്ടികയിലെ ആദ്യ 20 ല്‍ നിന്നു പുറത്തായയതും ശ്രദ്ധേയമായി. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നെതര്‍ലാന്‍ഡ്സും ഓസ്ട്രേലിയയും മാത്രമാണ് ഉള്ളത്. ആദ്യത്തെ 20 സ്ഥാനങ്ങളില്‍ കാനഡയും യു.കെയും സ്ഥാനം പിടിച്ചു. എന്നാല്‍ കോസ്റ്റാറിക്ക (12), കുവൈത്ത് (13) എന്നീ രാജ്യങ്ങള്‍ ആദ്യ ഇരുപതില്‍ പുതുതായി ഇടംപിടിച്ചു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ പാക്കിസ്ഥാൻ 108–ാംം സ്ഥാനത്തും നേപ്പാള്‍ 93–ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ളത്. ലോകത്തിലെ വലിയ രാജ്യങ്ങളൊന്നും ഈ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലില്ല എന്നതാണ് മറ്റൊരു ശ്രദ്ദേയമായ കാര്യം. ജീവിത സംതൃപ്തി, ആളോഹരി ആഭ്യന്തര ഉത്പാദനം, സാമൂഹിക പിന്തുണ, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതിരഹിത ഭരണം എന്നിവ അടിസ്ഥാനമാക്കിയാണ് ഹാപ്പിനസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.