ADVERTISEMENT

ബര്‍ലിന്‍ ∙ നാട്ടിൽ ഇറങ്ങിയ കാട്ടുപന്നിയെ ജർമനിയിൽ അധികൃതർ വെടിവച്ച് കൊന്നു.  റൈന്‍ നഗരത്തിലെ മൈന്‍സില്‍ ഇറങ്ങിയ കാട്ടുപന്നിയെ ജനജീവിതത്തിന് ഭീഷണിയാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ വെടിവച്ച് കൊന്നത്. അലഞ്ഞുതിരിയുന്ന നിലയിൽ കാണപ്പെട്ട കാട്ടുപന്നി റോഡ് ഗതാഗതത്തിന്  തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വിലയിരുത്തിയിരുന്നു. ഇലക്ടറല്‍ പാലസ്,  ഹില്‍ട്ടണ്‍ ഹോട്ടല്‍ എന്നിവയ്ക്ക് സമീപം ബുധനാഴ്ചയാണ് അലഞ്ഞുതിരിയുന്ന നിലയിലാണ് കാട്ടുപന്നിയെ ആദ്യം കണ്ടതെന്ന് പൊലീസ് അറിയിച്ചു. അഗ്നിശമന സേന തെര്‍മല്‍ ഇമേജിങ് ഡ്രോണ്‍ ഉപയോഗിച്ച് പന്നിയെ മുകളില്‍ നിന്ന് ട്രാക്ക് ചെയ്താണ് വെടിവെച്ചു കൊന്നത്. 

English Summary:

Authorities Shot and Killed a Wild Boar on the Street of Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com