ADVERTISEMENT

ലണ്ടൻ∙ സൈബർ ഫ്ലാഷിങ് (ഓൺലൈനിലൂടെയുള്ള നഗ്നതാ പ്രദർശനം) കുറ്റത്തിന് ഇംഗ്ലണ്ടിൽ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്. ജനുവരി 31 ന് യുകെയുടെ അംഗ രാജ്യങ്ങളായ ഇംഗ്ലണ്ടിലും വെയില്‍സിലും സൈബർ ഫ്ലാഷിങ് കുറ്റമായതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ സുരക്ഷ നിയമപ്രകാരം നിക്കോളാസ് ഹോക്സ് ( 39 ) ശിക്ഷിക്കപ്പെട്ടത്. എസെക്‌സിലെ ബാസില്‍ഡണില്‍ നിന്നുള്ള പ്രതി ഫെബ്രുവരി 9 ന് 15 വയസ്സുള്ള പെണ്‍കുട്ടിക്കും 60 വയസ്സുള്ള സ്ത്രീക്കും തന്‍റെ ജനനേന്ദ്രിയത്തിന്‍റെ ചിത്രങ്ങള്‍ ആവശ്യപ്പെടാതെ അയച്ചു നല്‍കുക ആയിരുന്നു. അപ്പോൾ തന്നെ നിക്കോളാസ് ഹോക്സ് ലൈംഗിക കുറ്റവാളിയാണെന്ന് തെളിഞ്ഞതായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് പറഞ്ഞു.

പിതാവിന്‍റെ ഫോണ്‍ ഉപയോഗിക്കാന്‍ പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയേട് പ്രതി ആവശ്യപ്പെട്ടതായി സൗത്ത്‌ഹെന്‍ഡ് ക്രൗണ്‍ കോടതിക്ക് ബോധ്യപ്പെട്ടു. 60 വയസ്സുകാരിക്ക് വാട്ട്സ്ആപ്പ് വഴിയാണ്  ഫോട്ടോ അയച്ചതെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ഇരകള്‍ രണ്ടുപേരും സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുകയും അതേ ദിവസം തന്നെ പ്രതിക്കെതിരെ എസെക്സ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.  മുൻപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും നിക്കോളാസ് ഹോക്സിന് ചികിത്സയൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

16 വയസ്സിന് താഴെയുള്ള കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ട ശേഷം നിക്കോളാസ് ഹോക്സിന്‍റെ പേര് ലൈംഗിക കുറ്റവാളികളുടെ റജിസ്റ്ററിലുണ്ടായിരുന്നു. കുറ്റവാളികള്‍ സമൂഹമാധ്യമങ്ങൾ, ഡേറ്റിങ് ആപ്പുകള്‍, ബ്ലൂടൂത്ത് അല്ലെങ്കില്‍ എയര്‍ഡ്രോപ്പ് എന്നിവയില്‍ ആളുകള്‍ക്ക് ആവശ്യപ്പെടാത്ത ലൈംഗിക ചിത്രം അയയ്ക്കുന്നത്  സൈബർ ഫ്ലാഷിങ് കേസിൽ ഉള്‍പ്പെടും. കുറ്റകൃത്യത്തിനും മറ്റ് ഇമേജ് അധിഷ്ഠിത ദുരുപയോഗങ്ങള്‍ക്കും ഇരയായവര്‍ക്ക് ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം ജീവിതകാലം മുഴുവനും അവരുടെ സ്വകാര്യത ഉറപ്പാക്കും.

English Summary:

First person convicted of cyber-flashing in England jailed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com