70 വര്‍ഷത്തിന് ശേഷം അഡിഡാസുമായുള്ള ബന്ധം ഉപേക്ഷിച്ച് ജര്‍മന്‍ ഫുട്ബോള്‍ ടീം
Mail This Article
ബര്‍ലിന്‍ ∙ അഡിഡാസിനെ ഒഴിവാക്കാനുള്ള ജര്‍മന്‍ ഫുട്ബോളിന്റെ തീരുമാനം ഷോള്‍സ് ഗവണ്‍മെന്റില്‍ നിരാശയുണ്ടാക്കി, "രാജ്യസ്നേഹത്തിന്റെ" അഭാവമാണ് മാറാന്‍ കാരണമെന്ന് സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് പറഞ്ഞുവെങ്കിലും, യുഎസ് സ്പോര്‍ട്സ് വെയര്‍ ഭീമനായ നൈക്കിലേക്ക് മാറിയത് മന്ത്രിയെ ചൊടിപ്പിച്ചു.
ജര്‍മന്‍ ഫുട്ബോള്‍ ദേശീയ പരിശീലകന്‍ ജൂലിയന്‍ നാഗെല്‍സ്മാന്‍ ഒരു പത്രസമ്മേളനത്തില്‍ ജർമന്‍ ദേശീയ ടീമിന്റെ പുതിയ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ജഴ്സി ഉയര്‍ത്തിപ്പിടിച്ചു. ഭാവിയില്‍ നൈക്കിലേക്ക് മാറുമെന്ന പ്രഖ്യാപനം ദിവസങ്ങള്‍ക്ക് ശേഷമാണ് വന്നത്. മൂന്ന് വരകളില്ലാത്ത ജര്‍മൻ ജഴ്സി എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല, എന്നാണ് സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് പ്രസ്താവനയില്‍ പറഞ്ഞത്.
2027 മുതല്‍ നൈക്കിനെ തിരഞ്ഞെടുത്ത് അഡിഡാസുമായുള്ള ദശാബ്ദങ്ങള്‍ നീണ്ട പങ്കാളിത്തം അവസാനിപ്പിക്കുമെന്ന് ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 1950 കള്‍ മുതല്‍ ജര്‍മന്‍ ദേശീയ ടീമുകള്‍ അഡിഡാസ് ധരിക്കുന്നു, ഈ പങ്കാളിത്തം പിച്ചിലെ വിജയത്തിന്റെ പര്യായമായി മാറി. അഡിഡാസില്‍ നിന്നുള്ള മാറ്റം 'തെറ്റായ തീരുമാനമായിരുന്നു' എന്ന് ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹച്ച് പറഞ്ഞു.
2027 മുതല്‍ അസോസിയേഷന് ഒരു പുതിയ വിതരണക്കാരന്‍ ഉണ്ടാകുമെന്ന് ഡിഎഫ്ബി ഇന്ന് അറിയിച്ചു. സോഷ്യല്‍ മീഡിയയിലെ വാര്‍ത്തയില്‍ ആരാധകരും അഡിഡാസ് തൊഴിലാളികളും ഒരുപോലെ ഞെട്ടല്‍ പ്രകടിപ്പിച്ചു. ജര്‍മന്‍ ദേശീയ ഫുട്ബോള്‍ ടീമിനായി അഡിഡാസ് പ്രതിവര്‍ഷം ഏകദേശം 50 ദശലക്ഷം യൂറോ നല്‍കുന്നുണ്ട്.