'ഹൃദയ ഗീതങ്ങളെ' നെഞ്ചോട് ചേര്‍ത്ത് സംഗീത ആസ്വാദകര്‍
Mail This Article
ലണ്ടൻ ∙ ഡര്‍ബി സെന്റ് ജോണ്‍സ് ഇവാഞ്ചലിക്കല്‍ പള്ളിയുടെ ഹാളില്‍ സംഘടിപ്പിച്ച സംഗീത പരിപാടി ആസ്വാദകര്‍ക്ക് എന്നെന്നും മനസില്‍ ഓര്‍ത്തുവയ്ക്കാവുന്ന മുഹൂര്‍ത്തങ്ങളായി. സംഘാടകരായ ബിജു വര്‍ഗീസ്, ജോസഫ് സ്റ്റീഫന്‍ എന്നിവരോടൊപ്പം ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍ ജഗ്ഗി ജോസഫും അവതാരകന്‍ രാജേഷ് നായരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഹൃദയഗീതങ്ങള്‍ സംഗീത സായാഹ്നം ഉദ്ഘാടനം ചെയ്തു. ജോസഫ് സ്റ്റീഫന്റെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പരിശീലനം ഗാനാവതരണത്തിന് മികവു കൂട്ടി.
ജോസഫ് സ്റ്റീഫന്‍, ബിജു വര്‍ഗീസ്, അതുല്‍ നായര്‍, പ്രവീണ്‍ റെയ്മണ്ട്, അയ്യപ്പ കൃഷ്ണദാസ്, മനോജ് ആന്റണി, അലക്‌സ് ജോയ്, റിജു സാനി, സിനി ബിജോ, ജിത രാജ്, ജിജോള്‍ വര്‍ഗീസ്, ദീപ അനില്‍, ബിന്ദു സജി എന്നീ ഗായകരോടൊപ്പം വിവിധ രാജ്യങ്ങളില്‍ സംഗീത സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയും, സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്ത രാജേഷ് നായര്‍ ആയിരുന്നു അവതാരകന്‍.
(വാർത്ത ∙ ബിജു വർഗ്ഗീസ്)