മലങ്കര കത്തോലിക്കാ സഭയുടെ ജർമനിയിലെ വിശുദ്ധ വാര ശുശ്രൂഷകളുടെ സമയക്രമം
Mail This Article
ഫ്രാങ്ക്ഫര്‍ട്ട് ∙ മലങ്കര കത്തോലിക്കാ സഭയുടെ ജർമനിയിലെ ഈ വര്‍ഷത്തെ വിശുദ്ധ വാര ശുശ്രൂഷകളുടെ സമയക്രമം മലങ്കരസഭാ ഭരണ സമിതി അറിയിച്ചു. നാളെ പെസഹാ ശുശ്രൂഷകള്‍ ബോണില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും, നാലിന് ക്രേഫെല്‍ഡിലും, നാലിന് ഹേര്‍ണെ ഡോര്‍ട്ട്മുണ്ടിലും നടക്കും. മാര്‍ച്ച് 29ന് ദുഃഖവെള്ളി ശുശ്രൂഷകള്‍ ബോണില്‍ രാവിലെ എട്ടരയ്ക്കും, ഫ്രാങ്ക്ഫര്‍ട്ടില്‍ രാവിലെ ഒന്‍പത് മണിക്കും, ഹൈഡല്‍ബര്‍ഗില്‍ രാവിലെ ഒന്‍പതിനും ഹേര്‍ണെയില്‍ രാവിലെ ഒന്‍പതിനും, മ്യൂണിക്കില്‍ രാവിലെ ഒന്‍പതരയ്ക്കുമാണ് ക്രമീകരിച്ചരിക്കുന്നത്.
ഈസ്റ്റര്‍ ശുശ്രൂഷകൾ മാര്‍ച്ച് 30ന് ശനിയാഴ്ച ഹേര്‍ണെ ഡോര്‍ട്ട്മുണ്ടില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും മാര്‍ച്ച് 31ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മ്യൂണിക്കിലും, ഉച്ചകഴിഞ്ഞ് രണ്ടിന് ഹൈഡല്‍ബര്‍ഗിലും, ബോണില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും, ഫ്രാങ്ക്ഫര്‍ട്ടില്‍ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കും, ക്രേഫെല്‍ഡില്‍ വൈകുന്നേരം നാലുമണിക്കും നടക്കും.