ബ്രിട്ടിഷ് രാജകൊട്ടാരത്തിൽ പൊതുജനങ്ങൾക്ക് കയറാം; ടിക്കറ്റ് നിരക്ക് 120 യുഎസ് ഡോളർ മുതൽ!
Mail This Article
×
ലണ്ടൻ ∙ ബ്രിട്ടിഷ് രാജവംശത്തിന്റെ അഭിമാന ചിഹ്നങ്ങളായ ബക്കിങ്ങാം കൊട്ടാരവും ബാൽമോറൽ കോട്ടയും പൊതുജനങ്ങൾക്ക് ഭാഗികമായി തുറന്നു കൊടുക്കാൻ ചാൾസ് രാജാവിന്റെ നിർദേശം. ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ ബക്കിങ്ങാം കൊട്ടാരത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ചിലയിടങ്ങളിൽ ജനങ്ങൾക്ക് കയറാം.
പൊതുചടങ്ങുകളിൽ ജനങ്ങളെ അഭിവാദ്യം ചെയ്യാനായി ബാൽക്കണിയിലേക്കു പോകുന്നതിനു മുൻപ് രാജകുടുംബാംഗങ്ങൾ ഒത്തുകൂടുന്നതുൾപ്പെടെ ചില മുറികളും കാണാം. അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന ബാൽമോറൽ കോട്ട സ്കോട്‌ലൻഡിലാണ്. 120 യുഎസ് ഡോളർ മുതലുള്ള ടിക്കറ്റുകളിലാണ് കോട്ടയിലേക്കുള്ള പ്രവേശനം.
English Summary:
UK: Parts of Buckingham Palace and Balmoral Castle to Open for Tourists
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.