ADVERTISEMENT

ബര്‍ലിന്‍ ∙ ജർമൻ ദേശീയ ടീം പരിശീലകനായി ജൂലിയൻ നാഗൽസ്മാൻ 2026 വരെ തുടരും. ജർമൻ ഫുട്ബോൾ അസോസിയേഷൻ (ഡിഎഫ്ബി) ഇക്കാര്യം സ്ഥിരീകരിച്ചു. തീരുമാനം ജർമനി യൂറോപ്യൻ ചാംപ്യൻഷിപ്പുകൾക്ക് ഒരുങ്ങുന്നതിനിടെയാണ് പ്രഖ്യാപിച്ചത്. 36 വയസ്സുകാരനായ നാഗൽസ്മാൻ, അടുത്ത രണ്ട് വർഷത്തേക്ക് ദേശീയ പരിശീലകനായി തുടരും. 2026 ലോകകപ്പിലും ഇതോടെ  ജൂലിയൻ നാഗൽസ്മാൻ തന്നെയാകും ജർമനിയുടെ പരിശീലകൻ എന്നത് ഉറപ്പായി. ടീം കായിക ഡയറക്ടര്‍ റൂഡി ഫൊള്ളറുടെ കരാറും 2026 ലോകകപ്പ് വരെ നീട്ടിയിട്ടുണ്ടെന്ന് ജർമൻ ഫുട്ബോൾ അസോസിയേഷൻ  അറിയിച്ചു.

English Summary:

Julian Nagelsmann to Remain Germany National Football Coach Till 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com