ഹിറ്റ്ലര്‍ സല്യൂട്ട്; നാലു ജര്‍മന്‍കാര്‍ ഓസ്ട്രിയയില്‍ അറസ്ററിലായി
Mail This Article
ബര്‍ലിന്‍ ∙ ജര്‍മന്‍ സ്വേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ വെളുത്ത പൂക്കളര്‍പ്പിച്ച് ഹിറ്റ്ലര്‍ സല്യൂട്ട് നല്‍കിയ നാല് ജര്‍മനിക്കാരെ ഓസ്ട്രിയന്‍ പൊലീസ് പിടികൂടി. വെസ്റേറണ്‍ ഓസ്ട്രിയയില്‍ ഹിറ്റ്ലര്‍ ജനിച്ച വീട്ടിലെത്തിയ ജര്‍മന്‍കാരാണ് സല്യൂട്ട് നല്‍കി കുടുങ്ങിയത്.
1889 ഏപ്രില്‍ 20-നാണ് ഹിറ്റ്ലര്‍ ജനിച്ചത്. ശനിയാഴ്ച രാവിലെ ഹിറ്റ്‍ലറുടെ ജന്മഗൃഹത്തിൽ എത്തിയ രണ്ട് സഹോദരിമാരും അവരുടെ പങ്കാളികളും വെളുത്ത റോസാപ്പൂക്കള്‍ അര്‍പ്പിച്ചു. നാലു പേരും ഫോട്ടോ എടുക്കുന്നതിനിടെ കൂട്ടത്തിലൊരു സ്ത്രീ ഹിറ്റ്ലര്‍ സല്യൂട്ട് ചെയ്യുന്ന രീതിയിൽ സല്യൂട്ട് ചെയ്യുകയായിരുന്നു.
ഇതു ശ്രദ്ധയില്‍പ്പെ ട്ട പട്രോളിങ് ഓഫിസര്‍ ഉടന്‍ തന്നെ നാലു പേരെയും കസ്ററഡിയിലെടുത്തു. താന്‍ തമാശയ്ക്കാണ് സല്യൂട്ട് നല്‍കിയതെന്ന് സ്ത്രീ അവകാശപ്പെട്ടെങ്കിലും പൊലീസ് ഇക്കാര്യം തള്ളിക്കളഞ്ഞിരിക്കുകയാണ്.