ADVERTISEMENT

കാർഡിഫ് ∙ വെയിൽസിലെ കാർഡിഫിൽ നടന്ന വാഹനാപകടത്തിൽ നാല് മലയാളി വിദ്യാർഥികൾക്ക് പരുക്കേറ്റു. അപകടത്തിൽ ഉൾപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് മൂന്ന് പേരുടെ പരുക്കുകൾ മാരകമല്ലന്നും പൊലീസ് വക്താവ് വ്യക്തമാക്കി. ഇവർ നഴ്‌സിങ് വിദ്യാര്‍ഥികളാണ് എന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48 റോഡിലെ ബോണ്‍വില്‍സ്റ്റൺ സമീപമാണ് അപകടം നടന്നത്. പ്രാഥമിക നിഗമനം അനുസരിച്ച് ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. 

നാല് പേരെയും വെയിൽസ് യൂണിവേഴ്സിറ്റി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ മാതാപിതാക്കളോട് നാട്ടില്‍ നിന്നും യാത്ര തിരിക്കാന്‍ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഈ റോഡ് ഒഴിവാക്കി സഞ്ചരിക്കാൻ പൊലീസ് നിർദ്ദേശം നൽകിയതോടെ മറ്റ് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിൽ ഉൾപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

English Summary:

Cardiff: Car Carrying Malayali Students Met with an Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com