ADVERTISEMENT

ഡബ്ലിൻ ∙ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഡബ്ലിനിൽ ഊഷമള സ്വീകരണം.  അയർലൻഡിൽ എത്തിചേർന്ന റാഫേൽ തട്ടിൽ പിതാവിനും സിറോ മലബാർ സഭയുടെ  അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനും അയർലണ്ട്  സിറോ മലബാർ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയുടെ നേതൃത്വത്തിൽ ഡബ്ലിൻ എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി. കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ടും, അയർലണ്ട്  സിറോ മലബാർ സഭയുടെ ട്രസ്റ്റിമാരായ ജൂലി റോയ്, സീജോ കാച്ചപ്പിള്ളി എന്നിവരും ഡബ്ലിൻ സോണൽ സെക്രട്ടറി ബിനുജിത്ത് സെബാസ്റ്റ്യനും, ട്രസ്റ്റിമാരും, വിവിധ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിമാരും  സ്വീകരണത്തിൽ പങ്കെടുത്തു. റോമിലെ വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം അയർലണ്ടിൽ എത്തിച്ചേർന്ന മാർ റാഫേൽ തട്ടിൽ തിരികെ റോമിലെത്തി പരിശുദ്ധ പിതാവിനെ സന്ദർശിക്കും. 

മെയ് പതിനൊന്ന് ശനിയാഴ്ച  അയര്‍ലണ്ടിലെ  സിറോ മലബാര്‍ സഭയുടെ  മരിയൻ തീർത്ഥാടനത്തിനു മേജർ ആർച്ച് ബിഷപ്പ് നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയിൽ ആരാധനയും തുടർന്ന് ആഘോഷമായ  സിറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. മേജർ ആർച്ച്ബിഷപ്പ് മാർ  റാഫേൽ തട്ടിൽ മുഖ്യകാർമ്മികനായിരിക്കും.  സിറോ മലബാർ സഭയുടെ യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തും,  അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും അയർലണ്ടിലെ മുഴുവൻ  സിറോ മലബാർ വൈദീകരും തീർത്ഥാടനത്തിൽ പങ്കെടുക്കും. 

 കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും, അയർലണ്ടിലെ ലിവിങ് സെർട്ട്  പരീക്ഷയിലും ജൂനിയർ സെർട്ട്പ രീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളെയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലണ്ടിലെ കുടുംബങ്ങളേയും ആദരിക്കും. ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള സമ്മാന ദാനവും തദ്ദവസരത്തിൽ നടക്കും.  

English Summary:

Major Archbishop Raphael Thattil reception in Dublin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com