ADVERTISEMENT

 തിരുവനന്തപുരം ∙  വെയില്‍സില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്കുള്ള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 ജൂണ്‍ 6 മുതല്‍  8 വരെ എറണാകുളത്ത് നടക്കും.

ഒഴിവുകള്‍:
∙ JCF:
ജൂനിയർ ആൻഡ് ക്ലിനിക്കൽ ഫെലോസ് : എമർജൻസി മെഡിസിൻ -03
∙ SCF: സീനിയർ ക്ലിനിക്കൽ ഫെലോസ്: എമർജൻസി മെഡിസിൻ-03, അനസ്തേഷ്യ-02, ജനറൽ മെഡിസിൻ-02.
∙ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ : സൈക്യാട്രി-ഓൾഡ് ഏജ് -02 & ജനറൽ അഡൽറ്റ് -04

ആർക്കൊക്കെ അപേക്ഷിക്കാം:
∙ 
ഫുള്‍ GMC  റജിസ്ട്രേഷൻ അല്ലെങ്കിൽ യുകെ ജനറൽ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച മെഡിക്കൽ യോഗ്യതയുള്ളവര്‍.
∙ JCF ഗ്രേഡുകൾ: പാർട്ട് 1 MRCP/FRCS അല്ലെങ്കിൽ മറ്റ് ഉചിതമായ യോഗ്യത.
സീനിയർ ഗ്രേഡുകൾ: സ്‌പെഷ്യാലിറ്റിക്ക് ബാധകമായ പോസ്റ്റ് ഗ്രാജ്വേറ്റ് മെമ്പർഷിപ്പ് അല്ലെങ്കിൽ ഫെലോഷിപ്പ് പരീക്ഷകളുടെ ഭാഗം 1 പൂർത്തിയാക്കണം.
∙ കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷത്തെ പ്രവൃത്തിപരിചയം.
∙ IELTS-7.5 (ഓരോ കാറ്റഗറിക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B

norka-recruitement

ശമ്പളം പ്രവൃത്തിപരിചയം കണക്കിലെടുത്ത്. JCF:  37,777 പൗണ്ട് – 49,925  പൗണ്ട് , SCF:  37,737  പൗണ്ട് -  59,336 പൗണ്ട്, സ്‌പെഷ്യാലിറ്റി ഡോക്ടർ:  52,542 പൗണ്ട് -  82,418 പൗണ്ട് വരെ (പ്രതിവര്‍ഷം) ലഭിക്കും. ഇതിനോടൊപ്പം പൂർണ്ണ ജിഎംസി റജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സിവി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് മേയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. വിശദവിവരങ്ങള്‍:
www.nifl.norkaroots.org വെബ്‌സൈറ്റിൽ  ലഭ്യമാണ്.
അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
(വാർത്ത ∙ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍)

English Summary:

Great Opportunities for General Medicine Doctors in the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com