ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ ഡെർബിക്ക് സമീപത്തുള്ള ബർട്ടൻ ഓൺ ട്രെന്‍റിൽ അന്തരിച്ച ജെറീന ജോർജിന്‍റെ (25) പൊതുദർശനം ഈ മാസം 22 ന് നടക്കും. ബർട്ടൻ ഓൺ ട്രെന്‍റിലെ സെന്‍റ് മേരി സെന്‍റ് മോഡ്വൻ ചർച്ചിലാണ് പൊതുദർശനം ക്രമീകരിച്ചരിക്കുന്നത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന പൊതുദർശന ചടങ്ങിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

ദീർഘകാലമായി ബർട്ടൻ ഓൺ ട്രെന്‍റിൽ കുടുംബമായി താമസിച്ചു വരുന്ന ജോർജ് വറീത്, റോസിലി ജോർജ് ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ മകളാണ് ജെറീന ജോർജ്. നോട്ടിങ്ങാമിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലി ചെയ്തു വരികയായിരുന്നു. അകാലത്തിൽ ജെറീന വിടപറഞ്ഞത് ഇതുവരെയും ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും.

എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: മെറീന ലിയോ, അലീന ജോർജ്. സഹോദരി ഭർത്താവ്: ലിയോ തോലത്ത്. സംസ്കാരം പിന്നീട് അങ്കമാലി മുന്നൂർപ്പിള്ളി സെന്‍റ് ജോർജ് ചർച്ചിൽ നടക്കും. പൊതുദർശന ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്‍റെ വിലാസം: St Mary St Modwen Catholic Church, 78a Guild St, Burton-on-Trent, DE141NB. വാഹനങ്ങളുടെ പാർക്കിങ് ക്രമീകരിച്ചിരിക്കുന്ന സ്ഥലം: Middleway Retail Park, Burton-on-Trent, DE141NA.

English Summary:

Public View of Jereena George, who Died in the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com