ഷെങ്കന്‍ വീസ ഫീസിന് വൻ വർധന: ജൂണ്‍ 11 മുതല്‍ പ്രാബല്യത്തിൽ
Mail This Article
ബ്രസല്‍സ് ∙ ഇയു ഷെങ്കന്‍ വീസ ഫീസ് 12% വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. ജൂണ്‍ 11 മുതല്‍ നിലവിലെ 80 യൂറോയില്‍ നിന്ന് 90 യൂറോയായിട്ടാണ് വർധിപ്പിക്കുക. ഹ്രസ്വകാല വീസ (ടൈപ്പ് സി) യ്ക്കാണ് ഈ വര്‍ധന. മുതിര്‍ന്നവര്‍ക്കും 6നും 12നും ഇടയിലുള്ള കുട്ടികള്‍ക്കുമുള്ള ഫീസ് വര്‍ധിപ്പിക്കും. മുതിര്‍ന്നവര്‍ 90 യൂറോയും കുട്ടികള്‍ 45 യൂറോയും നല്‍കേണ്ടി വരും. പണപ്പെരുപ്പം ഉയര്‍ന്നതും ജീവനക്കാരുടെ ശമ്പളം കൂട്ടേണ്ടതുമാണ് ഫീസ് വര്‍ധനവിന് കാരണമായി പറയുന്നത്. യാത്രാ ചെലവ് വര്‍ധിപ്പിക്കുമെന്നും ടൂറിസം മേഖലയെ ബാധിക്കുമെന്നുമുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇതോടെ ഫീസ് മുതിർന്നവർക്ക് 80 യൂറോയിൽ നിന്ന് 90 യൂറോയായി ഉയർന്നു. 6 മുതൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 40 യൂറോയിൽ നിന്ന് 45 യൂറോയായി ഉയർന്നു. യൂറോപ്യൻ യൂണിയനിലെ പൊതുവായ പണപ്പെരുപ്പമാണ് വർധനവിന് കാരണ. യാത്രാ ചെലവ് വർധിപ്പിക്കുകയും ടൂറിസം മേഖലയെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
കൂടാതെ, യൂറോപ്യന്‍ യൂണിയനില്‍ ക്രമരഹിതമായി താമസിക്കുന്ന തങ്ങളുടെ പൗരന്മാരെ തിരിച്ചെടുക്കുന്നതില്‍ സഹകരിക്കാത്ത രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൗണ്‍സിലിന്റെ തീരുമാനമനുസരിച്ച് 135 അല്ലെങ്കില്‍ 180 യൂറോ വീസ ഫീസ് നല്‍കേണ്ടിവരും.
2022-നെ അപേക്ഷിച്ച് 2023-ല്‍ ഇഷ്യൂ ചെയ്ത വീസകളുടെ എണ്ണം 36.3 ശതമാനം വര്‍ധിച്ചതായി ഇയു വെളിപ്പെടുത്തിരുന്നു. 2019-നെ അപേക്ഷിച്ച് 39 ശതമാനം കുറവുണ്ടായിട്ടുണ്ടെങ്കിലും, ഷെങ്കന്‍ രാജ്യങ്ങള്‍ക്ക് 16 ദശലക്ഷം അപേക്ഷകള്‍ ലഭിച്ചിരുന്നു.ഈ വർധനവ് യാത്രാ ചെലവ് വർദ്ധിപ്പിക്കുമെന്നും യൂറോപ്പ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.