ADVERTISEMENT

വാറിങ്ടൺ ∙ ജൂൺ 22ന് വാറിങ്ടണിലെ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള റജിസ്ട്രേഷന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിയോടെ സമ്മാനദാനത്തോടെ അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോരായ്മകൾ പരിഹരിച്ച് ചാംപ്യൻ പട്ടം നിലനിർത്താൻ ഓരോ മത്സരാർത്ഥികളും കഠിന പരിശീലനം നടത്തുന്നൂ എന്നതും അതോടൊപ്പം തന്നെ യുക്മ അംഗ അസോസിയേഷനുകളെല്ലാം ഏറ്റവും മികച്ച ടീമിനെ തന്നെ പങ്കെടുപ്പിക്കാൻ അക്ഷീണം പ്രയത്നിച്ചു വരുന്നൂ എന്നതും കായികമേളയുടെ ആവേശം വിളിച്ചറിയിക്കുന്നു.   

ഇതിനോടകം എല്ലാ അംഗ അസോസിയേഷനുകൾക്കും കായികമേള നിയമാവലിയും പോർട്ടൽ വഴി റജിസ്ട്രേഷന് വേണ്ട നിർദേശങ്ങളും നൽകി കഴിഞ്ഞു. ദേശീയ കായികമേളയുടെ നിയമാവലിയിൽ നിന്നും റജിസ്ട്രേഷൻ ഫീസ് സംബന്ധിച്ച് നോർത്ത് വെസ്റ്റ് റീജിയണൽ തലത്തിൽ മാത്രം അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന മാനിച്ച് ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. അസോസിയേഷനുകൾക്ക് ഒറ്റത്തവണ ഫീസ് ആയ £75 നൽകി പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുവാനാണ് അവസരം ഒരുക്കിയിരിക്കുന്നത്. ഒറ്റത്തവണ ഫീസ് അടയ്ക്കാതെ വ്യക്തിഗത ഇനങ്ങൾക്ക് പങ്കെടുക്കുവാൻ ഓരോ മത്സരത്തിനും £5 വീതവും 3 വ്യക്തിഗത ഇനങ്ങൾക്ക് £12 എന്നും പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 

വാറിങ്ടൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള 2024 ഒരു വൻ വിജയം ആക്കി മാറ്റാൻ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ബിജു പീറ്ററിന്റെയും സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, കോർഡിനേറ്റർമാരായ തങ്കച്ചൻ എബ്രഹാം, സനോജ് വർഗ്ഗീസ്, നാഷണൽ എക്സിക്യൂട്ടീവ് ജാക്സൺ തോമസ്, വാറിങ്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയ്ക്കൽ, സെക്രട്ടറി പ്രമീള ജോജോ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ഒരുക്കങ്ങൾ നടത്തിവരുന്നത്. 

അതോടൊപ്പം തന്നെ യുക്മ നാഷണൽ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, നാഷണൽ വൈസ് പ്രസിഡൻറ് ഷീജോ വർഗ്ഗീസ്, യുക്മ പി.ആർ.ഒ അലക്സ് വർഗ്ഗീസ് തുടങ്ങിയവരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ കായികമേള കുറ്റമറ്റതാക്കാൻ സഹായിക്കും. റീജിയണൽ കായികമേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കാണ് ജൂൺ 29ന് സട്ടൻ കോൾഡ് ഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കായിക മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. കായികമേള റജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 15 ആണ്. കായികമേള സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാമിനെ ബന്ധപ്പെടാവുന്നതാണ്- 07883022378.
വാർത്ത ∙ ബിജു പീറ്റർ 

English Summary:

Uukma North West Regional Sports meet in Warrington

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com