ADVERTISEMENT

ബര്‍ലിന്‍∙ ജർമനി അതിന്‍റെ അടിസ്ഥാന നിയമത്തിന്‍റെ 75-ാം വാർഷികവും (നിലവിലെ ഭരണഘടന സ്വീകരിച്ചതിനുള്ള ഓർമയ്ക്കായി നടത്തുന്ന വാർഷികം) ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (ജിഡിആർ) അവസാനിക്കുന്നതിന് മുൻപുള്ള സമാധാനപരമായ വിപ്ലവത്തിന്‍റെ 35-ാം വാർഷികവും ആഘോഷിച്ചു. മൂന്ന് ദിവസമാണ് രാജ്യത്തെ ജനാധിപത്യത്തിന്‍റെ ഉത്സവം ബർലിനിൽ ആഘോഷിച്ചത്. 

ബുണ്ടെസ്റ്റാഗിലും ചാന്‍സലറിയിലും നടന്ന ചടങ്ങുകളിൽ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമെയറും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജർമനിയിലെത്തിയ  ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയും പങ്കെടുത്തു. 

യൂറോപ്യൻ യൂണിയനിലെ ദേശീയതയുടെ വളർച്ചയെക്കുറിച്ച്  ഇമ്മാനുവല്‍ മക്രോ സംസാരിച്ചു. യൂറോപ്യൻ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുൻപായിരുന്നു ഈ സന്ദർശനം. നിലവിലെ സർവേകളിൽ മക്രോയുടെ സഖ്യം തീവ്ര വലതുപക്ഷത്തിന് പിന്നിലാണ്. അതേസമയം, ജർമനിയിലും, ചാൻസലർ ഒലാഫ് ഷോൾസിന്‍റെ സഖ്യവും അഴിമതി ആരോപണങ്ങളെ നേരിടുന്നുണ്ടെങ്കിലും, സർവേകളിൽ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിക്ക് ജനപിന്തുണയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com