ADVERTISEMENT

 സോഫിയ ∙ ബൾഗേറിയയിലെ പ്ലവൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആഗോളതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി. ബൾഗേറിയയിൽ കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിൽ ഇറ്റലി, ഇന്ത്യ, ഗ്രേറ്റ് ബ്രിട്ടൻ, ജർമ്മനി, ഗ്രീസ്, ഫിൻലാൻഡ്, കാനഡ, ബംഗ്ലാദേശ്, അയർലൻഡ്, പാക്കിസ്ഥാൻ, സ്പെയിൻ, പോർച്ചുഗൽ, തുർക്കി, ഇറാഖ്, നെതർലൻഡ്‌സ്, സിംബാബ്‌വെ എന്നീ 16 രാജ്യങ്ങളിലെ 171 പേർ എംബിബിഎസ് പഠനം പൂർത്തിയാക്കി. കോതമംഗലം സ്വദേശിനിയായ മിന്റാ റോസ് സാന്റിയാണ് നാലാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്.

കോതമംഗലം തേക്കിലക്കാട്ട്-മാടപ്പാട്ട് കുടുംബത്തിലെ അംഗവും ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ അംബാസിഡറും, തൊടുപുഴ ഇന്ത്യൻ പബ്ലിക് സ്കൂൾ ഡയറക്ടറുമായ സാന്റി മാത്യു മാടപ്പാട്ടിന്റെ മകളാണ്. മാതാവ് ലൗലിസാന്റി ,സഹോദരങ്ങൾ - ലിന്റാ മരിയ സാന്റി,ഇമാനുവൽ എം സാന്റി. മിന്റാ 2023 ലെ മികച്ച വിദ്യാർഥിക്കുള്ള “ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയർ” പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. 

1974-ൽ സ്ഥാപിതമായ യൂറോപ്പിലെ പ്രശസ്ത സർവ്വകലാശാലയാണ് പ്ലവൻ  മെഡിക്കൽ യൂണിവേഴ്സിറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com