ADVERTISEMENT

പ്രെസ്റ്റൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ  മലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും കൂദാശ കർമ്മങ്ങളിൽ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ കർമ്മം കത്തീഡ്രൽ ദേവാലയമായ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടത്തി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽപിതാവിന്റെ കാർമികത്വത്തിൽ നടത്തിയ കൂദാശകർമ്മത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ്  റവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റവ ഡോ  മാത്യു പിണക്കാട്ട് , പാസ്റ്ററൽ കോഡിനേറ്റർ റവ ഡോ  ടോം ഓലിക്കരോട്ട് , കത്തീഡ്രൽ വികാരി റവ ഡോ  ബാബു പുത്തൻപുരക്കൽ രൂപതയിൽ  സേവനം അനുഷ്ഠിക്കുന്ന  മുഴുവൻ  വൈദികർ എന്നിവർ സഹ കാർമ്മികർ ആയിരുന്നു.

holy-anointing1

കൂദാശ കർമ്മത്തിന്  ശേഷം കൈക്കാരൻമാരുടെയും , പ്രതിനിധികളുടെയും സമ്മേളവും നടന്നു. രൂപതയുടെ നടക്കാനിരിക്കുന്ന പരിപാടികളെ ക്കുറിച്ചും , മറ്റു പദ്ധതികളെ  കുറിച്ചും വിശദമായ ചർച്ചയും നടന്നു , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ  നടത്തിയ സമ്മേളനത്തിൽ റെവ  ഡോ ആന്റണി ചുണ്ടെലിക്കാട്ട് , റവ.ഡോ മാത്യു പിണക്കാട്ട് ,റവ ഡോ  ടോം ഓലിക്കരോട്ട് , ഫിനാൻസ് ഓഫിസർ റെവ ഫാ ജോ മൂലശ്ശേരി  വി സി , എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു . പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു ചർച്ചകൾക്ക് നേതൃത്വം നൽകി .

holy-anointing2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com