ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ മുഖ്യ ആകർഷണമാണ് നേതാക്കൾ തമ്മിലുള്ള ഡിബേറ്റ്. ആളുകൾക്കു മുന്നിൽ ലൈവായി നിന്ന് നേതാക്കൾ പരസ്പരം ആശയങ്ങളും വാഗ്ദാനങ്ങളും നിരത്തി, കൊണ്ടും കൊടുത്തും മുന്നേറുന്ന ചാനൽ ഡിബേറ്റിൽ നേടുന്ന ആധിപത്യം വോട്ടർമാരെ സ്വാധീനിക്കും. ഇത്തരത്തിൽ വാക്ചാതുരിയിൽ മനം കവർന്ന് അധികാരത്തിലെത്തിയവരാണ് ടോണി ബ്ലെയറും ഡേവിഡ് കാമറണും ബോറിസ് ജോൺസണും  ഉൾപ്പെടെയുള്ള നേതാക്കൾ. 

ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനിൽ ഇക്കുറി നേതാക്കളുടെ ആദ്യത്തെ ഡിബേറ്റ് ഐടിവിയിലാണ്. ജൂൺ നാലിന് ബ്രിട്ടിഷ് സമയം രാത്രി ഒൻപതിനാണ് ഐടിവിയിലെ ഒരു മണിക്കൂർ നീളുന്ന സംവാദം. 

‘’സുനക് വേഴ്സസ് സ്റ്റാമർ’’ എന്നാണ് പരിപാടിയുടെ പേര്.  ജൂലി എച്ചിങ്ങാം അവതാരികയാകുന്ന പരിപാടി തത്സമയം പ്രേക്ഷകരുടെ മുന്നിലാകും നടക്കുക. അതിനാൽതന്നെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും നേതാക്കൾ മറുപടി പറയേണ്ടിവരും. 2015, 2017, 2019 വർഷങ്ങളിൽ സമാനമായ തിരഞ്ഞെടുപ്പു സംവാദ പരിപാടികൾ നടത്തി പരിചയമുള്ള മാധ്യമ പ്രവർത്തകയാണ് ജൂലി. വരും ദിവസങ്ങളിൽ മറ്റു പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ചുള്ള അഭിമുഖങ്ങളും സംവാദങ്ങളും ഐടിവി വിഭാവനം ചെയ്യുന്നുണ്ട്. 

ടോറി ലീഡറും പ്രധാനമന്ത്രിയുമായ  ഋഷി സുനകും ലേബർ ലീഡറും പ്രതിപക്ഷ നേതാവുമായ  കീത്ത് സ്റ്റാമറും തമ്മിലുള്ള ഒരു മണിക്കൂർ സംവാദം പ്രചാരണത്തിന്‍റെ ഔദ്യോഗിക തുടക്കംകൂടിയാകും. രാജ്യത്തെ മറ്റു പ്രമുഖ ചാനലുകളായ ബിബിസി, ചാനൽ-4, സ്കൈ ടിവി തുടങ്ങിയവരും വരും ദിവസങ്ങളിൽ സമാനമായ സംവാദങ്ങൾ ഒരുക്കുന്നുണ്ട്. 

English Summary:

The first debate between Labor and Tory leaders in Britain is on June 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com