യുവാക്കൾക്ക് യൂറോപ്യൻ ഭൂഖണ്ഡത്തിൽ യാത്ര ചെയ്യാനുള്ള സൗജന്യ പാസുകൾക്ക് അവസരം
Mail This Article
ബ്രസല്‍സ് ∙ ഈ വേനൽക്കാലത്ത് 35,551 യുവാക്കൾക്ക് യൂറോപ്യൻ ഭൂഖണ്ഡത്തിൽ യാത്ര ചെയ്യാനുള്ള സൗജന്യ പാസുകൾ ലഭിക്കും. യൂറോപ്പിന്‍റെ വൈവിധ്യം, ചരിത്രം, പൈതൃകം എന്നിവയെക്കുറിച്ച് യുവാക്കളെ കൂടുതൽ പഠിപ്പിക്കുക എന്നതാണ് ഡിസ്കവർ ഇയു (DiscoverEU) പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതി Erasmus+ പ്രോഗ്രാമിന്‍റെ ഭാഗമാണ്, കൂടാതെ ഇയു അംഗരാജ്യങ്ങളിലെയും Erasmus മായി ബന്ധപ്പെട്ട രാജ്യങ്ങളിലെയും താമസക്കാരായ 18 വയസ്സിന് മുകളിൽ പ്രായമുള്ള യുവാക്കൾക്ക് ഭൂഖണ്ഡത്തിൽ യാത്ര ചെയ്യാനുള്ള അവസരം നൽകുന്നു.
ഈ വർഷം ഏപ്രിലിൽ നടന്ന ഏറ്റവും പുതിയ റൗണ്ടിൽ 1,80,000 യുവാക്കൾ സൗജന്യ യാത്രാ പാസിനായി അപേക്ഷിച്ചിരുന്നു. പാസിന് യോഗ്യത നേടിയവർക്ക് ഈ വർഷം ജൂലൈ 1 നും 2025 സെപ്തംബർ 30 നും ഇടയിൽ ഒറ്റയ്ക്കോ അഞ്ച് പേരുടെ സംഘമായോ യാത്ര ചെയ്യാം. പാസുകളെ കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട യുവാക്കൾക്ക് യൂറോപ്യൻ യൂത്ത് കാർഡും ലഭിക്കും, അത് പ്രാദേശിക ഗതാഗതം, സാംസ്കാരിക സന്ദർശനങ്ങൾ, താമസം, കായികം, പഠന പ്രവർത്തനങ്ങൾ, ഭക്ഷണം എന്നിവയിൽ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.