ADVERTISEMENT

ലിസ്ബണ്‍ ∙ തെക്കൻ പോർച്ചുഗലിലെ അൽഗർവേയിൽ ഞായറാഴ്ച നടന്ന ഒരു എയർഷോയിക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു. ആറ് വിമാനങ്ങൾ പങ്കെടുത്ത വ്യോമ പ്രദർശനത്തിനിടെയാണ് അപകടം നടന്നത്. പ്രാദേശിക സമയം വൈകിട്ട് 4:05 ഓടെയായിരുന്നു സംഭവം. സ്പാനിഷ് പൗരനാണ് മരിച്ചത്. രണ്ടാമത്തെ വിമാനത്തിലെ പൈലറ്റ് സുരക്ഷിതമായി ലാൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകർ ഉടൻ എത്തിച്ചേർന്നു. അപകടത്തിൽപ്പെട്ടത് സോവിയറ്റ് നിർമിത യാക്കോവ്ലെവ് യാക്ക് 52 എയറോബാറ്റിക് പരിശീലന വിമാനങ്ങളാണ്. പോർച്ചുഗീസ് വ്യോമസേന അപകട കാരണം അന്വേഷിക്കുന്നു.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു കാഴ്ചക്കാരൻ ചിത്രീകരിച്ച വിഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഈ വിഡിയോയിൽ 6 വിമാനങ്ങൾ പറന്നുയരുന്നത് ആദ്യം കാണാം. തൊട്ടുപിന്നാലെ അവയിലൊന്ന് ഉയരത്തിലേക്ക് പറക്കുകയും മറ്റൊന്നിൽ ഇടിക്കുകയും താഴെ വീഴുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു വിമാനം എയർബേസിന്‍റെ ഗ്രൗണ്ടിന് പുറത്ത് തകർന്നുവീഴുകയും അപകടത്തിൽപ്പെട്ട രണ്ടാമത്തെ വിമാനം എയർപോർട്ട് ടാർമാക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. ഈ ദുരന്തത്തിൽ കാണികൾക്ക് ആർക്കും പരുക്കില്ലെന്ന് വ്യോമസേന വ്യക്തമാക്കി.

6 വിമാനങ്ങളും 'യാക്ക് സ്റ്റാര്‍സ്' എന്ന എയറോബാറ്റിക് ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു എന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് പോര്‍ച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ സിവില്‍ എയറോബാറ്റിക്സ് ഗ്രൂപ്പായിട്ടാണ് സംഘാടകർ അവതരിപ്പിച്ചതെന്നും പരിപാടി കാണാനെത്തിയവർ പറഞ്ഞു. 

English Summary:

Planes Collide During Airshow, Pilot Killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com