ADVERTISEMENT

വാത്സിങ്ങാം ∙ ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാര്‍ സഭയുടെ തീർഥാടനം ജൂലൈ 20നു ശനിയാഴ്ച നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വാത്സിങ്ങാം തീര്‍ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്ന കേംബ്രിഡ്ജ് റീജിനിലെ സ്വാഗത സംഘം അറിയിച്ചു.

8th-pilgrimage-diocese-of-great-britain-walsingham

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വവും നേതൃത്വവും വഹിക്കും. രൂപതയിലെ ബഹുമാനപ്പെട്ട വൈദികർ, സന്യസ്തർ എന്നിവരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശ്വാസ സമൂഹം തീർഥാടകരായെത്തും

8th-pilgrimage-diocese-of-great-britain-walsingham

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് എട്ടാം തവണയാണ് തീര്‍ഥാടനം ആഘോഷിക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സിറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാൽത്സിങ്ങാം മരിയൻ തീര്‍ഥാടനം. എല്ലാ വര്‍ഷവും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL.

English Summary:

8th Pilgrimage of the Diocese of Great Britain Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com