ADVERTISEMENT

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിന് സമീപമുള്ള നദിയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. 18-നും 20-നും ഇടയിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. വെലിക്കി നോവ്ഗൊറോഡ് നഗരത്തിലെ നോവ്ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇവർ പഠിച്ചിരുന്നത്.

വോൾഖോവ് നദിയിൽ ഇറങ്ങിയ പെൺകുട്ടിയാണ് ആദ്യം അപകടത്തിൽപ്പെട്ടത്. ഇവരെ രക്ഷിക്കാനിറങ്ങിയ മറ്റുള്ളവരും അപകടത്തിൽപ്പെടുകയായിരുന്നു. ഒരാളെ ഓടിക്കൂടിയവർ രക്ഷിച്ചു. മൃതദേഹങ്ങൾ എത്രയും വേഗം ബന്ധുക്കൾക്ക് അയക്കാനുള്ള ശ്രമത്തിലാണെന്നും രക്ഷപ്പെട്ട വിദ്യാർഥിക്ക് ചികിത്സ ലഭ്യമാക്കിയെന്നും മോസ്കോയിലെ ഇന്ത്യൻ എംബസി എക്‌സിൽ അറിയിച്ചു.

വോൾഖോവ് നദിയിൽ പ്രവേശിച്ചപ്പോൾ മരിച്ച ജിഷാൻ തന്റെ കുടുംബത്തിന് വിഡിയോ കോൾ ചെയ്യുകയായിരുന്നെന്ന് കുടുംബാഗം പറഞ്ഞു. അച്ഛനും മറ്റ് കുടുംബാംഗങ്ങളും ജിഷാനോടും മറ്റുള്ളവരോടും നദിയിൽ നിന്ന് കരകയറാൻ അഭ്യർഥിക്കുമ്പോൾ ശക്തമായ വെള്ളം എത്തുകയായിരുന്നു. ജിഷാന്‍ അപകടത്തില്‍പ്പെടുന്നത് കണ്ട് നിസഹായരായി നില്‍ക്കാനെ കുടുംബാംഗങ്ങള്‍ക്ക് സാധിച്ചുള്ളൂ. 

English Summary:

Four Indian Medical Students Drown in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com