ADVERTISEMENT

കേംബ്രിജ് ∙  മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു. യുകെ കേംബ്രിജിലെ കാംബോണിൽ കുടുംബമായി താമസിച്ചിരുന്ന നിഷ ഏബ്രഹാം (44) ആണ് അന്തരിച്ചത്. കുറച്ച് നാളുകളായി കാന്‍സര്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയായിരുന്നു. പൂനെയിലെ മലയാളി കുടുംബാംഗമായ നിഷ പതിനഞ്ച് വര്‍ഷം മുൻപാണ് യുകെയിൽ എത്തിയത്. ഭർത്താവ് ഫിലിപ്പ് ഏബ്രഹാം. 2021 ല്‍ കാന്‍സര്‍ കണ്ടെത്തുകയും ചികിത്സയിലൂടെ രോഗം ഭേദപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആറ് മാസം മുൻപ് വീണ്ടും കാൻസർ രോഗബാധിതയാവുകയായിരുന്നു. ഇതേതുടർന്ന് നാട്ടിൽ നിന്നും മാതാപിതാക്കള്‍ എത്തിയിരുന്നു. 

കലിഫോര്‍ണിയയില്‍ താമസമാക്കിയ നിഷയുടെ സഹോദരിയും കുടുംബവും യുകെയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നിഷയുടെ സഹോദരനും കുടുംബവും ദുബായില്‍ നിന്നും രോഗമറിഞ്ഞ് കേംബ്രിജില്‍ തന്നെ ജോലിക്കായി എത്തി അടുത്ത് തന്നെ താമസമാക്കിയിരുന്നു. അതുകൊണ്ട് തന്നെ നിഷയുടെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പീറ്റർബറോ ഓള്‍ സെയ്ന്‍റസ് മർത്തോമാഇടവകയിലെ അംഗങ്ങളാണ്  നിഷയും കുടുംബവും. രോഗം മൂര്‍ച്ഛിച്ചതോടെ നിഷയ്ക്ക് അന്ത്യ കുര്‍ബാന നല്കാനായി തീരുമാനിക്കുകയും  ഇടവക വികാരി റവ. തോമസ് ജോര്‍ജ് ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ആ സമയത്ത് നിഷയുടെ ആഗ്രഹ പ്രകാരം മകളുടെ ആദ്യ കുര്‍ബാന സ്വീകരണം ആശുപത്രിയില്‍ വെച്ച് നടത്തിയിരുന്നു.

English Summary:

Malayali nurse died in UK - Nisha Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com